Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുമ്പാശ്ശേരി വിമാനത്തിലെ ടോയ്‌ലറ്റിൽ നിന്നു തോക്ക് കണ്ടെത്തി; മേമൻ വധശിക്ഷയുടെ പശ്ചാത്തലത്തിൽ സുരക്ഷ കർക്കശമാക്കി

നെടുമ്പാശ്ശേരി വിമാനത്തിലെ ടോയ്‌ലറ്റിൽ നിന്നു തോക്ക് കണ്ടെത്തി; മേമൻ വധശിക്ഷയുടെ പശ്ചാത്തലത്തിൽ സുരക്ഷ കർക്കശമാക്കി

നെടുമ്പാശേരി: സ്വർണ്ണക്കടത്തിന്റെ പേരിൽ കുപ്രസിദ്ധമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആശങ്കപടർത്തുന്ന മറ്റൊരു വാർത്ത കൂടി. വിമാനത്താവളത്തിലെ പൊതു ടോയ്‌ലറ്റിൽ നിന്നും തോക്ക് കണ്ടെടുത്തതണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ശുചീകരണ ജീവനക്കാരൻ ടോയ്‌ലറ്റ് ഫ്ളാിനകത്തുനിന്നു തോക്ക് കണ്ടെടുത്തത്.

ശുചിമുറി ശുചീകരണത്തിനിടെ ഫ്‌ലഷ് ടാങ്കുകൾ തുറന്നു പരിശോധിക്കുന്ന പതിവുണ്ട്. മദ്യക്കുപ്പികളും മറ്റും ഇടയ്ക്കിടെ ലഭിക്കാറുള്ളതു കണക്കിലെടുത്താണ് ഈ പരിശോധന. യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് പ്രതികാരം ചെയ്യുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണി നിലനിൽക്കെ ഉണ്ടായ ഈ സംഭവം സുരക്ഷാ ഏജൻസികൾ അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.

നെടുമ്പാശേരി പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്തു. പക്ഷികളെ വെടിവയ്ക്കാനുപയോഗിക്കുന്ന തോക്കാണ് ഇതെന്നാണ് പ്രാഥമിക വിവരം. ബാലസ്റ്റിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് തോക്ക് അയയ്ക്കുമെന്ന് നെടുമ്പാശേരി സി.ഐ എം.കെ. മുരളി അറിയിച്ചു. തോക്ക് വച്ചത് ബോധപൂർവമാണെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

തോക്ക് ടാങ്കിനുള്ളിൽ ഉപേക്ഷിച്ചിട്ടു നാലഞ്ചു ദിവസത്തിലേറെ ആയിട്ടുണ്ടാകുമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കളിത്തോക്കാണോയെന്നും സംശയമുണ്ട്. കൂടുതൽ പരിശോധനകൾക്കായി തോക്ക് പൊലീസിന്റെ ബാലിസ്റ്റിക് വിഭാഗത്തിനു കൈമാറും. ഉപേക്ഷിച്ച നിലയിൽ തോക്ക് കണ്ടെത്തിയതായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP