Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ബാഗിൽ തോക്ക് കണ്ടെത്തിയിട്ടും പരിശോധിച്ചില്ലെന്ന് വാർത്ത; കളിത്തോക്കെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ബാഗിൽ തോക്ക് കണ്ടെത്തിയിട്ടും പരിശോധിച്ചില്ലെന്ന് വാർത്ത; കളിത്തോക്കെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗിൽ തോക്ക് കണ്ടെത്തിയിട്ടും പരിശോധന നടത്തിയില്ലെന്ന് ആരോപണം. റിപ്പോർട്ടർ ചാനലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. യാത്രക്കാരന്റെ ബാഗിൽ തോക്ക് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർ പരിശോധിക്കാതെ യാത്രക്കാരനെ പോകാൻ അനുവദിച്ചുവെന്നായിരുന്നു വാർത്ത. ഇതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ചാനൽ റിപ്പോർട്ട് ചെയ്തത്.

പ്രത്യേക ഹജ്ജ് വിമാനത്തിൽ കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ ബാഗിലാണ് തോക്ക് കണ്ടെത്തിയത്. അതേസമയം സ്‌ക്രീനിങ് മെഷീനിലൂടെ കടന്നുവന്നതിന് ശേഷമാണ് തോക്ക് കണ്ടത്. അതേസമയം ബാഗിലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. മറിച്ചായിരുന്നെങ്കിൽ സ്‌കാനിംഗിൽ കണ്ടെത്തുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP