Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാടത്തെ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ച് അവശനാക്കി പാടത്തെ ചെളിയിൽ പൂഴ്‌ത്തി; കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിനും സംഘത്തിനുമെതിരേ കേസ്

പാടത്തെ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ച് അവശനാക്കി പാടത്തെ ചെളിയിൽ പൂഴ്‌ത്തി; കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിനും സംഘത്തിനുമെതിരേ കേസ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ: പാടത്ത് കക്കൂസ്മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞതിന്റെ പേരിൽ ഗുണ്ടാസംഘം പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ച് അവശനാക്കി പാടത്തെ െചളിയിൽ പൂഴ്‌ത്തി. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിനും സംഘത്തിനുമെതിരെ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റും സി പി എം അംഗവുമായ പി ആർ രാജേഷാണ് ചെങ്ങമനാട് പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

ആക്രമത്തിൽ രാജേഷിനും തലപ്പിള്ളി സ്വദേശികളായ കെ പി രമേശ്, അഭിലാഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. ഇടിക്കട്ടകൊണ്ടുള്ള പ്രഹരത്തിന്റെ ചതവുകൾ ഇപ്പോഴും ദേഹത്തുണ്ട്. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ ചികത്സ തുടരുകയാണെന്നു രാജേഷ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ അന്വേഷിച്ചുവരികയാണെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

സംഭവത്തെക്കുറിച്ചു രാജേഷ് നൽകുന്ന വിവരം ഇങ്ങനെ: രാത്രി 12 മണിയോടെ തലപ്പിള്ളിയിൽ നിന്നും നാട്ടുകാരിലൊരാൾ മൊബൈലിൽ വിളിച്ച്, പാടത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ മിനിലോറി തങ്ങൾ തടഞ്ഞിട്ടിരിക്കുന്നതായും ഉടൻ എത്തണമെന്നും ആവശ്യപ്പെട്ടു. ഉടൻ ബൈക്കിൽ തലപ്പിള്ളിക്ക് തിരിച്ചു. ഏതാണ്ട് അരകിലോമീറ്റർ പിന്നിട്ടപ്പോൾ വീണ്ടും ഫോൺവിളിയെത്തി.

മിനിലോറിക്കാർ അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ ഗുണ്ടാ സംഘം തങ്ങളെ മർദ്ദിച്ചവശരാക്കി ലോറിയുമായി സ്ഥലം വിട്ടെന്നും മാർഗമധ്യേ തടയണമെന്നുമായിരുന്നു മറുതലക്കൽ നിന്നുള്ള നിർദ്ദേശം. ഫോൺ കട്ടുചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഒരു മിനിലോറി എതിർദിശയിൽ നിന്നും വരുന്നത് കണ്ടു. രണ്ടും കൽപ്പിച്ച് ബൈക്ക് റോഡിനു കുറുകെ വച്ചു. തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ലോറി നിന്നു. ഉടൻ ലോറിയിലുണ്ടായിരുന്നവർ അസഭ്യംവിളി തുടങ്ങി. ഇതിനിടയിൽ ജീപ്പിലെത്തിയ ഗുണ്ടാസംഘം തലങ്ങും വിലങ്ങും ഇടിക്കട്ടകൊണ്ട് ഇടിച്ചു.

അടിയും ഇടിയും കൊണ്ട് വീണുപോയപ്പോൾ ഗുണ്ടാസംഘം പന്ത്രണ്ടടിയോളം താഴെ പാടത്തേ ചെളിയിലേക്ക് തന്നേ എടുത്തിടുകയായിരുന്നെന്നും തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തി വേഷം മാറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നും രാജേഷ് വെളിപ്പെടുത്തി.

കണ്ടെത്താനായില്ല. സംഭവസ്ഥലത്തുനിന്നും ലോറിയുമായി കടന്ന സംഘം സമീപപ്രദേശത്തെവിടെങ്കിലും മാലിന്യം നിക്ഷേപിച്ചിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ആലുവയിലെ അറിയപ്പെടുന്ന ഗുണ്ടയായിരുന്ന ഫൈസൽ അടുത്തിടെയായി കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന ജോലിയിലാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നതെന്നും ഇതുമൂലം സമീപപ്രദേശങ്ങളിൽ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നവർ കളം വിട്ടെന്നും ഇതേത്തടർന്നുള്ള സാമ്പത്തിക വരുമാനം നിലനിർത്താൻ എന്തു കടുംകൈക്കും ഇയാൾ തയ്യാറാവുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

ഭരണകക്ഷിയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റായ തന്നേ നേരിട്ടത് ഈ വിധത്തിലാവുമ്പോൾ സാധാരണക്കരെ ഇയാൾ വച്ചേക്കുമോ എന്നുള്ള സംശയവും രാജേഷ് മറുനാടനുമായി പങ്കുവച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP