Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൂണ്ടാ വിളയാട്ടം തിരുവനന്തപുരംത്തിന്റെ ഉറക്കം കെടുത്തുന്നു; രണ്ട് മാസം മുമ്പ് കഴക്കൂട്ടത്ത് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ ഫ്രൂട്ട്സ്റ്റാൾ ജീവനക്കാരൻ മരിച്ചു; ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും പിടികൂടാൻ സാധ്യത

ഗൂണ്ടാ വിളയാട്ടം തിരുവനന്തപുരംത്തിന്റെ ഉറക്കം കെടുത്തുന്നു; രണ്ട് മാസം മുമ്പ് കഴക്കൂട്ടത്ത് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ ഫ്രൂട്ട്സ്റ്റാൾ ജീവനക്കാരൻ മരിച്ചു; ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും പിടികൂടാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുണ്ടാ പിരിവ് നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ കഴക്കൂട്ടത്ത് ഫ്രൂട്ട്സ്റ്റാൾ ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ച പ്രതികൾ പുറത്തിറങ്ങിയതിന് പിന്നാലെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു. ഇതോടെ പ്രതികൾ വീണ്ടും പിടിയിലായേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കഴിഞ്ഞ ഡിസംബർ 19ന് രാത്രി കഴക്കൂട്ടം പെട്രോൾ പമ്പിന് സമീപമുള്ള തൗഫീഖ് ഫ്രൂട്ട് സ്റ്റാളിന് മുന്നിലായിരുന്നു സംഭവം

സ്‌കൂട്ടറിൽ എത്തിയ നാൽവർ സംഘം കഴക്കൂട്ടത്തു ഫ്രൂട്ട് സ്റ്റാൾ ജീവനക്കാരെയും ഉടമയെയും ഉൾപ്പെടെ മൂന്നുപേരെ വെട്ടി പരുക്കേൽപിച്ച സംഭവത്തിൽ തലയ്ക്കു വെട്ടേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കരമന നെടുങ്കാട് കീഴേമങ്ങാട്ടുകോണം വീട്ടിൽ മണിയൻ മരിച്ചതോടെ സംഘത്തിൽപെട്ടവർക്കെതിരെ കൊലപാതക കുറ്റത്തിനു കഴക്കൂട്ടം പൊലീസ് കേസെടുത്തു. നേരത്തേ കൊലപാതകശ്രമത്തിന് 307ാം വകുപ്പിട്ടാണു ചാർജ്ഷീറ്റ് കോടതിക്കു സമർപ്പിച്ചിരുന്നത്.

കേസിലെ പ്രതികളായ പോങ്ങുംമൂട് ബാപ്പുജി നഗറിൽ തൃക്കേട്ടയിൽ ദീപു എസ്.കുമാർ(35), കഴക്കൂട്ടം മുള്ളുവിള നീതു ഭവനിൽ ലാൽ(41), തൃപ്പാദപുരം മഹാദേവർ ക്ഷേത്രത്തിനു സമീപം ലളിതഭവനിൽ അനീഷ്(37) എന്നിവരെ കൊലപാതകശ്രമത്തിന് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി വെട്ടുറോഡ് സ്വദേശി ജോൺ (36) വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയിരുന്നു. നാലു പ്രതികളും ഇപ്പോൾ കോടതി ജാമ്യത്തിലാണ്.

കേസ് കൊലപാതകം ആയതോടെ കോടതിക്കു ജാമ്യം റദ്ദു ചെയ്യാവുന്നതാണ്. 2017 ഡിസംബർ 19നു രാത്രിയാണു കഴക്കൂട്ടം പെട്രോൾ പമ്പിനു സമീപം പഴം പച്ചക്കറി സ്റ്റാൾ നടത്തുന്ന സെയ്ദ് അലി(30), സഹോദരൻ ഹമീദ്(40), ജീവനക്കാരൻ മണിയൻ(60) എന്നിവരെ രണ്ടു സ്‌കൂട്ടറുകളിലായി എത്തിയ നാൽവർ സംഘം ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ടു വെട്ടുകയും ചെയ്തത്.ഒ്ന്നാം പ്രതിയായ കുപ്രസിദ്ധ ഗുണ്ട ദീപുവിന് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വക്കേറ്റ് അഫ്സൽ ഖാൻ ആണ്.

തലയ്ക്കു സാരമായി പരുക്കേറ്റു രണ്ടു മാസത്തോളമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ജീവനക്കാരൻ കരമന സ്വദേശി മണിയൻ ബുധനാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിലെ നാലുപേരും അമിതമായി മദ്യപിച്ചിരുന്നവെന്നാണു പൊലീസ് പറയുന്നത്. സംഘം രണ്ടുകിലോ ഓറഞ്ച് ചോദിച്ചെന്നും അതെടുക്കാൻ താമസിച്ചതിനെ ചൊല്ലി ഉടമയുമായി വാക്കുതർക്കമുണ്ടായി.

വാക്ക് തർക്കമുണ്ടായതിന് പിന്നാലെ ഉണ്ടായതിനെ തുടർന്നാണത്രേ കുപ്രസിദ്ധ ഗുണ്ട ദീപു എസ്.കുമാറിന്റെ നേതൃത്വത്തിൽ മണിയനെയടക്കം നാലുപേരെ വെട്ടിയത്. അതിൽ മൂന്നുപേർക്കു കയ്യിലും കാലിലും വെട്ടേറ്റു. അടുത്ത കടകളിൽനിന്നു പൊലീസ് ശേഖരിച്ച സിസി ക്യാമറ ദൃശ്യങ്ങളിൽനിന്ന്, അക്രമത്തിനു വിധേയരായവർ പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണു ഡിസംബറിൽ തന്നെ എല്ലാ പ്രതികളും അറസ്റ്റിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP