Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുർമീത് റാം റഹീമിന്റെ ആശ്രമത്തിൽ നിന്നും 600ഓളം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തി; മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണന്ന് അനുയായികൾ: അനധികൃത അവയവ കച്ചവടവും, അവയവ മാറ്റ ശസ്ത്രക്രിയയും നടന്നിരിക്കാമെന്ന് സംശയം

ഗുർമീത് റാം റഹീമിന്റെ ആശ്രമത്തിൽ നിന്നും 600ഓളം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തി; മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണന്ന് അനുയായികൾ: അനധികൃത അവയവ കച്ചവടവും, അവയവ മാറ്റ ശസ്ത്രക്രിയയും നടന്നിരിക്കാമെന്ന് സംശയം

ഡൽഹി: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ ആശ്രമത്തിൽ നിന്ന് 600 ഓളം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തി. ഗുർമീത് റഹീം സിങ്ങ് താമസിച്ചിരുന്നതിനടുത്ത് ഭൂമി കുഴിച്ച് നടത്തിയ പരിശോധനയിലാണ് മനുഷ്യാസ്ഥി കൂടഭങ്ങൾ കണ്ടെത്തിയത്. അതേസമയം മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണന്ന് ഗുർമീതിന്റെ അനുയായികൾ പറഞ്ഞു.

ദേരാ സച്ചാ സൗദ ആശ്രമ ചെയർപേഴ്സൺ വിപാസന ഇൻസാനെ, ദേരാ മാനേജ്മെന്റ് കമ്മിറ്റി അംഗം ഡോ.പി.ആർ.നയിൻ എന്നിവരെ സംയുക്തമായി ചോദ്യം ചെയ്താണ് മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇവർ നൽകിയ സൂചനകളനുസരിച്ച് നടത്തിയ തിരച്ചിലിലാണ് ഇത്രയും അധികം അസ്ഥികൂടങ്ങൾ പൊലീസ് കണ്ടെടുത്തത്. ഇവ വേർതിരിച്ച് തിട്ടപ്പെടുത്തിയത് പ്രകാരം അറുനൂറോളം അസ്ഥികൂടങ്ങളുണ്ട്.

ആശ്രമത്തിൽ വച്ച് കൊല്ലപ്പെട്ടവരുടേയോ പീഡനത്തിന് ഇരയായവരുടേയോ ആകാം അസ്ഥികൂടങ്ങളെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നേരത്തേയും ആശ്രമവളപ്പിൽ നിന്നും അസ്ഥികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം മനുഷ്യാസ്ഥികൾ കണ്ടെത്തുന്നത്.

അനധികൃത അവയവ കച്ചവടവും, അവയവ മാറ്റ ശസ്ത്രക്രിയയും നടന്നിരിക്കാമെന്ന് സംശയമുണ്ട്. അസ്ഥി കൂടങ്ങൾ അവയവ കച്ചവടത്തിന് ഇരയായവരുടേത് ആണോയെന്ന് ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കും. ദേര സച്ചയിലെ ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പരിശോധനകൾ പുരോഗമിക്കുന്നു.

അതേസമയം, ഗുർമീത് റഹീം സിങ്ങിന്റെ അഭ്യർത്ഥനപ്രകാരം വർഷങ്ങൾക്ക് മുമ്പ് ആശ്രമത്തിന് ദത്ത് നൽകിയ കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് നിരവധി പരാതികൾ ഹരിയാന പൊലീസിന് ലഭിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP