Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആംബുലൻസിലെ യാത്രയ്ക്കിടെ ആദിവാസി യുവതി പ്രസവിച്ച മൂന്നാമത്തെ കുഞ്ഞും മരിച്ചു; കൃത്യസമയത്തു ചികിത്സ നൽകാൻ എത്താത്ത ഗൈനക്കോളജിസ്റ്റിനു സസ്‌പെൻഷൻ

ആംബുലൻസിലെ യാത്രയ്ക്കിടെ ആദിവാസി യുവതി പ്രസവിച്ച മൂന്നാമത്തെ കുഞ്ഞും മരിച്ചു; കൃത്യസമയത്തു ചികിത്സ നൽകാൻ എത്താത്ത ഗൈനക്കോളജിസ്റ്റിനു സസ്‌പെൻഷൻ

മാനന്തവാടി: ആംബുലൻസിലെ യാത്രയ്ക്കിടെ ആദിവാസിയുവതി പ്രസവിച്ച മൂന്നാമത്തെ കുഞ്ഞും ഇന്നു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സുഷമയെ സസ്‌പെൻഡ് ചെയ്തു.

ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഡോ. സുഷമയെ സസ്‌പെൻഡ് ചെയ്തത്. ജില്ലാ ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ യുവതിയെ കോഴിക്കോട്ടേക്കു വിടുകയായിരുന്നുവെന്നും ഡോക്ടർ ജോലിക്കു ഹാജരായിരുന്നില്ലെന്നും ഡിഎംഒയുടെ അന്വേഷണത്തിൽ കണെ്ടത്തിയിരുന്നു. ഇതേതുടർന്നാണു സസ്‌പെൻഷൻ.

പ്രസവ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽനിന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്കാണ് ആദിവാസി യുവതിയെ അയച്ചത്. എന്നാൽ വഴിമധ്യേ ആംബുലൻസിലും പിന്നീട് ആശുപത്രിയിലുമായി മൂന്നു കുഞ്ഞുങ്ങൾക്കാണ് യുവതി ജന്മം നൽകിയത്. കഴിഞ്ഞ ദിവസം രണ്ടു കുഞ്ഞുങ്ങൾ മരിച്ചു. മൂന്നാമത്തെ കുഞ്ഞ് ഇന്നു പുലർച്ചെയാണു മരിച്ചത്.

വാളാട് എടത്തന കുറിച്യ കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിത(27)യാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള മാർഗമധ്യേ രണ്ട് ആൺകുഞ്ഞുങ്ങൾക്കും ഒരു പെൺകുഞ്ഞിനും ജന്മം നൽകിയത്.

കലശലായ വേദനയെത്തുടർന്നു ബുധനാഴ്ച രാവിലെ ആറരയോടെയാണ് അനിതയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ ഡ്യൂട്ടി ഡോക്ടർ ഇല്ലാത്തതിനെത്തുടർന്നു മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിൽനിന്നു തന്നെ ആംബുലൻസ് തരപ്പെടുത്തി നൽകുകയും ചെയ്തു. യാത്രാമധ്യേ അസഹ്യമായ വേദനയെത്തുടർന്ന് അനിതയെ പനമരം സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് അനിത ആദ്യം ആൺകുഞ്ഞിനു ജന്മം നൽകി. അനിതയുടെ നില വഷളായതിനെത്തുടർന്നു പനമരത്തുനിന്നു സിഎച്ച്എസ്‌സിയിലെ നഴ്‌സിന്റെ സഹായത്തോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. കൽപ്പറ്റയിലേക്കുള്ള യാത്രാമധ്യേ പച്ചിലക്കാട് വച്ച് അനിത ആംബുലൻസിൽ പെൺകുഞ്ഞിനു ജന്മം നൽകി. ഈ കുഞ്ഞും ആംബുലൻസിൽ പ്രസവിച്ച കുട്ടിയും ആദ്യം മരിച്ചു. തുടർന്നു ശേഷിക്കുന്ന കുട്ടിയെയും യുവതിയേയും മെഡി.കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മെഡി.കോളജിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നു മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കു തിരികെക്കൊണ്ടുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചു മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP