Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെഫിൻ ജഹാനുമൊത്തെ് ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു; ഇരുവരുടെയും വിവാഹം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെയാണ് നാട്ടിലേക്ക് തിരിച്ചത്; ഹാദിയ നാളെ മാധ്യമങ്ങളെ കാണും

മറുനാടൻ മലയാളി ബ്യൂറോ

സേലം: ഷെഫിൻ ജെഹാനുമായുള്ള വിവാഹം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെ ഭർത്താവ് ഷെഫിൻ ജഹാനുമൊത്തെ ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. ഇന്ന് വൈകിട്ടാണ് ഷെഫിൻ ജെഹാൻ സേലത്തെത്തിയത്.

തുടർന്ന് ഹാദിയ പഠിക്കുന്ന കോളജിലെത്തി ശേഷം പ്രിൻസിപ്പളിനെ കണ്ടു. ഇവിടെ നിന്ന് അനുമതി വാങ്ങിയ ശേഷം ഹോസ്റ്റലിലെത്തി ഹാദിയയെയും കൂട്ടി കേരളത്തിലേക്ക് പോന്നു.

ഇന്ന് രാത്രിയോടുകൂടി ഇവർ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. നാളെ മലപ്പുറത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് അറിയുന്നു. കുറച്ചുദിവസം അവധിയെടുത്ത് നാട്ടിൽ താമസിച്ചതിന് ശേഷം തുടർപഠനത്തിനായി തിരികെ എത്തുമെന്ന് ഹാദിയ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇസ്‌ളാം മതം സ്വീകരിച്ച അഖില എന്ന ഹാദിയ ഷെഫിൻ ജഹാനെ വിവാഹം ചെയ്തത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ഇന്നലെയാണ് അസാധുവാക്കിയത്. വിവാഹം നിയമപരമെന്ന് പറഞ്ഞ കോടതി, ഹേബിയസ് കോർപ്പസ് ഹർജിയിന്മേൽ വിവാഹം റദ്ദാക്കാനാവില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതി തങ്ങളുടെ അധികാരപരിധി ലംഘിച്ചാണ് തീരുമാനം എടുത്തതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

2017 മെയ്‌ 24നായിരുന്നു ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. അതേസമയം, ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന പിതാവ് അശോകന്റെ ആരോപണത്തെ കുറിച്ചുള്ള എൻ.ഐ.എ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP