Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന അശോകന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി; തിങ്കളാഴ്ച ഹാദിയയെ കോടതിയിൽ ഹാജരാക്കും

ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന അശോകന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി; തിങ്കളാഴ്ച ഹാദിയയെ കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. നേരത്തെയും സമാന ആവശ്യം അശോകൻ സുപ്രീംകോടതിയിൽ ഉന്നയിച്ചപ്പോൾ കോടതി നിരസിക്കുകയാണ് ചെയ്തത്. തിങ്കളാഴ്ച കോടതി ഹാദിയയുടെ ഭാഗം കേൾക്കാനിരിക്കെയാണ് അശോകൻ ഇത്തരം ഒരു ആവശ്യവുമായി വീണ്ടും കോടതിയെ സമീപിച്ചത്.

ഹാദിയയുടെ മൊഴി രേഖപ്പെടുത്തുന്നത്് അടച്ചിട്ട കോടതിമുറിയിൽ കേൾക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു. ഹാദിയയുമായി ബന്ധമുള്ള സൈനബയേയും സത്യസരണിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും അശോകൻ ആവശ്യപ്പെട്ടിരുന്നു. ഹാദിയയുടെ നിലപാട് ആരായുന്നതിന് ഈ മാസം 27ന് നേരിട്ട് ഹാജരാക്കണമെന്ന് പിതാവിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. നവംബർ 27നു മൂന്നു മണിക്കു ഹാജരാക്കണമെന്നാണ് ഉത്തരവ്.

കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് അന്ന് തന്നെ കോടതി അറിയിച്ചിരുന്നു. ഇതേ തുടർന്ന് അടച്ചിട്ട മുറിയിൽ വേണം ഹാദിയയ്ക്കു പറയാനുള്ളതു കേൾക്കാൻ എന്ന് അച്ഛൻ അശോകൻ ആവശ്യം ഉന്നയിച്ചു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. ഇതേതുടർന്ന് വീണ്ടും അപ്പീൽ നൽകുക ആയിരുന്നു. എന്നാൽ ഈ അപ്പീലും കോടതി തള്ളിയ

വിവാഹമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ക്രിമിനലിനെ പ്രണയിക്കരുതെന്നോ വിവാഹം ചെയ്യരുതെന്നോ നിയമത്തിലില്ല. കേസിൽ എൻഐഎയുടെയും ഹാദിയയുടെ അച്ഛന്റെയും വാദങ്ങൾ പരിശോധിച്ചശേഷം അന്തിമവിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP