Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ രേഖപ്പെടുത്തണമെന്ന് പിതാവ്; സൈനബയോടും സത്യസരണി ഭാരവാഹികളോടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കണം; മതംമാറ്റം, വിവാഹം തുടങ്ങിയ കാര്യങ്ങൾ ഇവരോട് ചോദിക്കണം; തുറന്ന കോടതിയിൽ വാദം കേൾക്കുന്നതിനെതിരെ ഹാദിയയുടെ പിതാവ് അശോകൻ സുപ്രിം കോടതിയിൽ ഹർജി നൽകി

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ രേഖപ്പെടുത്തണമെന്ന് പിതാവ്; സൈനബയോടും സത്യസരണി ഭാരവാഹികളോടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കണം; മതംമാറ്റം, വിവാഹം തുടങ്ങിയ കാര്യങ്ങൾ ഇവരോട് ചോദിക്കണം; തുറന്ന കോടതിയിൽ വാദം കേൾക്കുന്നതിനെതിരെ ഹാദിയയുടെ പിതാവ് അശോകൻ സുപ്രിം കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ രേപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. നേരത്തെയും ഈ വാദം അശോകൻ ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് അത് കോടതി നിരസിക്കുകയായിരുന്നു. നവംബർ 27ന് ഹാദിയയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് അശോകനോട് നിർദ്ദേശിച്ചിരുന്നു. തുറന്ന കോടതിയിൽ ഹാദിയയുടെ വാദം കേൾക്കുമെന്നായിരുന്നു കോടതി അന്ന് അറിയിച്ചത്.

അതിനിടെയാണ് പുതിയ ഹരജിയുമായി അശോകൻ കോടതിയെ സമീപിച്ചത്. ഹാദിയയെ മതം മാറ്റാൻ സഹായം ചെയ്ത സൈനബയെയും സത്യസരണി അധികൃതരെയും വിളിച്ചു വരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നവംബർ 27ന് മുമ്പ് ഹരജി പരിഗണിക്കണമെന്നും അശോകൻ ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് പുതിയ രേഖകളും തനിക്ക് ഹാജരാക്കാനുണ്ടെന്നും അശോകൻ ഹരജിയിൽ പറയുന്നു.

ഹാദിയയുടെ നിലപാട് തുറന്ന കോടതിയിൽ കേൾക്കരുത്, സൈനബയും സത്യസരണി ഭാരവാഹികളും കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിക്കണം, ഹാദിയയുടെ മതംമാറ്റം, വിവാഹം എന്നിവയെ കുറിച്ച് ഇവരോട് ചോദിക്കണം എന്നീ ആവശ്യങ്ങളാണ് അശോകൻ അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, കേസിലെ എൻഐഎ അന്വേഷണം നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. എൻഐഎ അന്വേഷണം വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കണമെന്ന കോടതിയുത്തരവ് പാലിക്കപ്പെടുന്നില്ലെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹാദിയയെ കോടതിയിൽ വിളിച്ചുവരുത്തി നിലപാട് അറിയുമെന്ന് ഒക്ടോബർ 30 നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്. അന്നേദിവസം വൈകിട്ട് മൂന്ന് മണിക്ക് മുൻപായി കോടതിയിൽ ഹാജരാക്കണമെന്നാണ് ഹാദിയയുടെ അച്ഛനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയുടെ പിതാവ് അശോകന്റെയും എൻഐഎയുടെയും ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ഹാദിയയുടെ ഭാഗം നേരിട്ട് കേൾക്കാനുള്ള സുപ്രിം കോടതി തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP