Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ കേസിൽ ഹൈബി ഈഡനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് നോട്ടീസ് ഇറക്കി; സാക്ഷിയാകാൻ സരിത എത്താതെ വന്നതോടെ പ്രചാരകർ കുടുങ്ങി; എംഎൽഎയുടെ മാനനഷ്ട കേസിൽ നാല് പേർക്ക് തടവും പിഴയും വിധിച്ചു കോടതി

സോളാർ കേസിൽ ഹൈബി ഈഡനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് നോട്ടീസ് ഇറക്കി; സാക്ഷിയാകാൻ സരിത എത്താതെ വന്നതോടെ പ്രചാരകർ കുടുങ്ങി; എംഎൽഎയുടെ മാനനഷ്ട കേസിൽ നാല് പേർക്ക് തടവും പിഴയും വിധിച്ചു കോടതി

കൊച്ചി: സോളാർ ആരോപണം ഉൾപ്പെടെയെുള്ള പല ആക്ഷേപവുമായി ഹൈബി ഈഡൻ എംഎ‍ൽഎ.യ്ക്കെതിരേ അപകീർത്തികരമായ നോട്ടീസ് ഇറക്കിയെന്ന കേസിൽ നാലു പ്രതികളെ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു. കോടതി പിരിയും വരെ ഒരു ദിവസത്തെ തടവും 25,000 രൂപ വീതം പിഴയുമാണ് പ്രതികൾക്കെതിരേ ചുമത്തിയത്. സോളാർ കേസ് പ്രതി സരിത നായരെ സാക്ഷിയായി വിസ്തരിക്കണമെന്ന് ഈ കേസിലെ പ്രതികൾ ആവശ്യപ്പെട്ടത് കോടതി അനുവദിച്ചിരുന്നു. എന്നാൽ സരിത നായരെ വിസ്താരത്തിന് ഹാജരാക്കാൻ ഇവർക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്

പച്ചാളം കൃഷ്ണകൃപയിൽ അബിജു സുരേഷ് (40), തമ്മനം ആനക്കാട്ട് ജോസി മാത്യു (42), പച്ചാളം ആലിങ്കൽ സരിത സന്തോഷ് (35), പച്ചാളം ഗേറ്റ് നെടുവേലി ഹേമ സുധീർ (40) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു മാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക ഹർജിക്കാരനു നഷ്ടപരിഹാരമായി കൈമാറാനും കോടതി വിധിച്ചിട്ടുണ്ട്. 2015 മാർച്ചിലാണ് കേസിന് വഴിയൊരുക്കിയ സംഭവം. നോട്ടീസിലെ ആരോപണങ്ങളൊന്നും തെളിയിക്കാൻ ശിക്ഷിക്കപ്പെട്ടവർക്ക് കഴിഞ്ഞില്ല.

പച്ചാളം റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഹൈബിക്കെതിരേ ഇവർ അപകീർത്തികരമായ നോട്ടീസ് ഇറക്കിയത്. സംഘപരിവാർ ജനകീയ സമരസമിതിയുടെ പേരിലാണ് ഇവർ എംഎ‍ൽഎ.യെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നോട്ടീസ് അച്ചടിച്ച് ഇറക്കിയത്. മേൽപ്പാല സമരവുമായി ബന്ധപ്പെട്ട് സമരം നടത്തിയ വീട്ടമ്മമാർക്കെതിരേ എംഎ‍ൽഎ. കള്ളക്കേസ് കൊടുത്തു, വികസനം തടസ്സപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങൾ നോട്ടീസിലുണ്ടായിരുന്നു. സോളാർ കേസുമായി ബന്ധപ്പെടുത്തി എംഎ‍ൽഎ.യെ അപകീർത്തിപ്പെടുത്തുന്ന ചില പരാമർശങ്ങളും നോട്ടീസിൽ അച്ചടിച്ചിരുന്നു.

കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികളും നോട്ടീസ് വിതരണം ചെയ്യുന്നതു കണ്ടതായുള്ള സാക്ഷിമൊഴികളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. ഹർജിക്കാരന് അനുകൂലമായി മൊഴി നൽകിയ സാക്ഷികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന പ്രതിഭാഗം വാദവും കോടതി അംഗീകരിച്ചില്ല. മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ സാക്ഷിമൊഴികളുടെ വസ്തുത വിലയിരുത്തിയാണ് വിധി പറയുന്നതെന്നു കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP