Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരത്തും ബസിൽ പീഡനം; നാട്ടുകാർ അടികൊടുത്തപ്പോൾ കെഎസ്ആർടിസി ഡ്രൈവർ പെൺകുട്ടിയോട് മാപ്പ് പറഞ്ഞു; പരാതി എഴുതിവാങ്ങാതെ പ്രശ്‌നങ്ങൾ ഒതുക്കിത്തീർത്ത് ഉദ്യോഗസ്ഥരും പീഡകനെ രക്ഷിച്ചു

തിരുവനന്തപുരത്തും ബസിൽ പീഡനം; നാട്ടുകാർ അടികൊടുത്തപ്പോൾ കെഎസ്ആർടിസി ഡ്രൈവർ പെൺകുട്ടിയോട് മാപ്പ് പറഞ്ഞു; പരാതി എഴുതിവാങ്ങാതെ പ്രശ്‌നങ്ങൾ ഒതുക്കിത്തീർത്ത് ഉദ്യോഗസ്ഥരും പീഡകനെ രക്ഷിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തും ബസിൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം. എന്നാൽ കേസില്ലാതെ പ്രശ്‌നം ഒതുക്കി തീർക്കാൻ കെഎസ്ആർടി അധികൃതർ നടത്തിയ ശ്രമം ഫലം കണ്ടെന്നാണ് സൂചന. സംഭവത്തോട് അവർ പ്രതികരിക്കുന്നില്ല. പൊലീസിന് ആരും പരാതിയും നൽകിയില്ല. എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി സഹജീവനക്കാരെ രക്ഷിക്കാനാണ് തിരുവനന്തപുരം തമ്പാനൂരിലെ കെഎസ്ആർടിസി ബസ് ബേയിലുള്ളവർ ശ്രമിച്ചത്.

തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ ബസിനുള്ളിലാണ് പീഡനം നടന്നത്. ഇന്ന് രാവിലെ മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തെത്തിയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവറാണ് യാത്രക്കാരിയായ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചത്. ബി.എഡിന് പഠിക്കുകയാണ് പെൺകുട്ടി.

സുഹൃത്തുക്കളായ മറ്റ് മൂന്ന് വിദ്യാർത്ഥിനികൾക്കൊപ്പമാണ് പെൺകുട്ടി ബസിൽ വന്നത്. രാവിലെ 5.30ന് ബസ് തമ്പാനൂർ സ്റ്റാൻഡിൽ എത്തിയശേഷം ഇറങ്ങാനായി ബസിനുള്ളിലെ ലഗേജ് കാരിയറിൽ നിന്ന് യുവതി ബാഗ് എടുക്കാൻ ശ്രമിച്ചപ്പോൾ തടസമുണ്ടായി. ഈ സമയത്താണ് സഹായിക്കാനായി ബസ് ഡ്രൈവർ ഒപ്പം കൂടിയത്. പെൺകുട്ടിയുടെ പിന്നിൽ നിന്നുകൊണ്ട് ബാഗെടുക്കാൻ സഹായിച്ച ഡ്രൈവർ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചതായാണ് ആരോപണം.

തുടർന്ന് പെൺകുട്ടി കുതറി ഓടി സ്റ്റാൻഡിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയെ സ്റ്റേഷൻ മാസ്റ്ററുടെ റൂമിലെത്തിച്ചു. തുടർന്ന് പെൺകുട്ടികളുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു.കേസും വഴക്കുമായി മുന്നോട്ട് പോകുന്നതിൽ താൽപ്പര്യമില്ലാത്തതുകൊണ്ട് പൊലീസിൽ തൽക്കാലം പരാതി നൽകിയിട്ടില്ലെന്നാണ് സൂചന. കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോ രജിസ്റ്ററിൽ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിനിടെ ഡ്രൈവർക്ക് നാട്ടുകാരുടെ തല്ലുകിട്ടിയതായും സൂചനയുണ്ട്. പിന്നീട് ഡ്രൈവർ പെൺകുട്ടിയോട് ക്ഷമ ചോദിച്ചു. തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ഇവിടെ നിന്ന് പോയി.

എന്നാൽ പീഡന ശ്രമം പൊലീസിൽ അറിയിക്കാത്ത കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പെൺകുട്ടിക്ക് പരാതിയില്ലാത്തതിനാലാണ് ഇതെന്നാണ് വിമർശനത്തിന് മറുപടിയായി അവർ നൽകുന്ന വിശദീകരണം. ഡൽഹിയിലെ നിർഭയ മോഡൽ അപകടവും പഞ്ചാബിൽ ബസിനുള്ളിലെ പീഡനവുമെല്ലാം ചർച്ചയാകുമ്പോഴാണ് തിരുവനന്തപുരത്ത് ഈ സംഭവം. ഇത്തരം പീഡനങ്ങൾ സർവ്വ സാധാരണമാണെന്ന് പറയുന്നവരും ഉണ്ട്. പരാതി നൽകാൻ ആരും തയ്യാറാകാത്തതിനാൽ പൊലീസിന് നടപടി എടുക്കാനും കഴിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP