Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മർദ്ദനം സഹിക്കാനാവാതെ അഞ്ചുവയസുകാരൻ വെള്ളക്കെട്ട് നീന്തികടന്ന് രക്ഷപ്പെട്ടു; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

മർദ്ദനം സഹിക്കാനാവാതെ അഞ്ചുവയസുകാരൻ വെള്ളക്കെട്ട് നീന്തികടന്ന് രക്ഷപ്പെട്ടു; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

തിരുവല്ല: പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനത്തിൽ പേടിച്ച് വീടുവിട്ട കുട്ടിയെ ശിശു ക്ഷേമസമിതിക്ക് കൈമാറി. അഞ്ച് വയസുകാരനെ ക്രൂരമായി മർദിക്കുകയും പൊള്ളലേല്പിക്കുകയും ചെയ്ത സംഭവത്തിൽ പിതാവിനയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കേരി കോടങ്കേരി വീട്ടിൽ സജീവ് (28), ഭാര്യ സജിത (30) എന്നിവരെയാണ് പുളിക്കീഴ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

സജീവിന്റെ ആദ്യ ഭാര്യയിലെ മകനാണ് പീഡനത്തിനിരയായ കുട്ടി. കുറേ കാലമായി ആദ്യ ഭാര്യയെ ഉപേക്ഷിച്ച് സജിതയോടൊപ്പം ജീവിക്കുകയായിരുന്നു ഇയാൾ. കുട്ടിയെ ഇരുവരും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പിതാവിന്റെയും വളർത്തമ്മയുടെയും പീഡനം സഹിക്കാനാവാതെ കുട്ടി സമീപത്ത് താമസിക്കുന്ന സജീവിന്റെ പിതാവ് ഗോപിയുടെ വീട്ടിലേക്ക് സമീപത്തെ വെള്ളക്കെട്ടിലൂടെ അലറിക്കരഞ്ഞ് നീന്തി പോകുന്നതുകണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

തുടർന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സജിതയുടെ ആദ്യ വിവാഹത്തിലെ ആറ് വയസുകാരനായ മകനെക്കൊണ്ട് ചന്ദനത്തിരി, കൊതുകുതിരി എന്നിവ ഉപയോഗിച്ച് തന്റെ ശരീരം പൊള്ളിക്കുമായിരുന്നുവെന്ന് കുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ പിതാവും രണ്ടാനമ്മയും തന്നെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റതും മർദനമേറ്റതുമായ നിരവധി പാടുകൾ ഉണ്ട്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP