Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യ ചെയ്ത യുവതിയുടെ സംസ്‌കാര ചടങ്ങിനിടെ 5 വയസ്സുകാരി മകൾ പറഞ്ഞു; അച്ഛൻ അമ്മയെ തല്ലിക്കൊന്നതാണ്; ഹരിപ്പാട് ഒരു ശവസംസ്‌കാരം അടിപിടിയിൽ കലാശിച്ചത് ഇങ്ങനെ

ആത്മഹത്യ ചെയ്ത യുവതിയുടെ സംസ്‌കാര ചടങ്ങിനിടെ 5 വയസ്സുകാരി മകൾ പറഞ്ഞു; അച്ഛൻ അമ്മയെ തല്ലിക്കൊന്നതാണ്; ഹരിപ്പാട് ഒരു ശവസംസ്‌കാരം അടിപിടിയിൽ കലാശിച്ചത് ഇങ്ങനെ

ഹരിപ്പാട് : അഞ്ചുദിവസംമുമ്പ് തൂങ്ങിമരിച്ച നിലയിൽ കണ്ട യുവതിയെ ഭർത്താവ് തല്ലിക്കൊന്നതാണെന്ന് അഞ്ചുവയസ്സുകാരിയായ മകളുടെ വെളിപ്പെടുത്തൽ. സംസ്‌കാരച്ചടങ്ങിനിടെ കുട്ടി പറഞ്ഞ വിവരം കൂടിനിന്നവരെയെല്ലാം ഞെട്ടി.

സ്ത്രീകളടക്കം സംസ്‌കാരച്ചടങ്ങിനെത്തിയവർ ക്ഷുഭിതരായതിനെത്തുടർന്ന് യുവതിയുടെ ഭർത്താവിനെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പിന്നീടാണ് സംസ്‌കാരം നടന്നത്. താമല്ലാക്കൽ രാജിഭവനത്തിൽ രാജന്റെ മകൾ രാജലക്ഷ്മി (രാജി-32)യുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് നാടകീയരംഗങ്ങൾ ഉണ്ടായത്. മുതുകുളം ചക്കിലികടവിലുള്ള രാജന്റെ സഹോദരി രത്‌നമ്മയുടെ മകൻ സുരേഷാണ് രാജിയുടെ ഭർത്താവ്.

പെയിന്റിങ് തൊഴിലാളിയായ സുരേഷ് മദ്യപിച്ചെത്തി രാജലക്ഷ്മിയെ മർദിക്കുക പതിവായിരുന്നു. ചൊവ്വാഴ്ചയും പതിവുപോലെ ഭാര്യയെ ക്രൂരമർദനത്തിനിരയാക്കി. പിന്നീട് രാജലക്ഷ്മിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അച്ഛൻ അമ്മയെ അടിച്ച് കെട്ടിതൂക്കിയെന്നാണ് മകളുടെ മൊഴി.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സൈന്യത്തിൽ ജോലിയുള്ള ഏകസഹോദരൻ രാജീവ് എത്തിയശേഷം ശനിയാഴ്ച ഉച്ചയോടെയാണ് സംസ്‌കാരത്തിനെടുത്തത്. ചടങ്ങുകൾ നടക്കുന്നതിനിടെ മകൾ മീനാക്ഷി, അമ്മയെ തല്ലിക്കൊന്നതാണെന്ന് വിളിച്ചുപറഞ്ഞു. ഇതോടെയാണ് രംഗം വഷളായത്. മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യം ഉയർന്നു. സുരേഷ് ഈ സമയത്ത് പുറത്തിറങ്ങാതെ വീടിനുള്ളിൽ ഇരിക്കുകയായിരുന്നു.

നാട്ടുകാർ സുരേഷിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. ഇതോടെ സ്ത്രീകളടക്കമുള്ളവർ ജനാലുകളും വാതിലും ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. അതിനിടെ രാജിയുടെ മരണത്തെപ്പറ്റി സംശയമുയർന്നിട്ടും മരുമകനൊപ്പംകൂടി പിതാവ് രാജൻ നിരന്തര മദ്യപാനം നടത്തുകയായിരുന്നുവെന്നും പ്രചരണം സജീവമായി. ഇതോടെ രാജനെതിരെയും ആളുകൾ തിരിച്ചു. പ്രശ്‌നം കൈവിട്ടപ്പോൾ പൊലീസ് എത്തി. ഹരിപ്പാട് എസ്‌ഐ എം കെ രാജേഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP