Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂമികേസുകൾ 'തോറ്റുകൊടുക്കുന്നതിന്' സ്പെഷൽ പ്ലീഡർമാർക്കു റവന്യൂ വകുപ്പ് നൽകുന്നതു ലക്ഷങ്ങൾ; ഹാരിസൺ, ടാറ്റാ ടി.ആർ. ആർഡ് ടി കേസുകളിൽ ദുരൂഹതകൾ ഏറെ; പുറത്തുവരുന്നത് ഒത്തുകളിയുടെ സംശയങ്ങൾ

ഭൂമികേസുകൾ 'തോറ്റുകൊടുക്കുന്നതിന്' സ്പെഷൽ പ്ലീഡർമാർക്കു റവന്യൂ വകുപ്പ് നൽകുന്നതു ലക്ഷങ്ങൾ; ഹാരിസൺ, ടാറ്റാ ടി.ആർ. ആർഡ് ടി കേസുകളിൽ ദുരൂഹതകൾ ഏറെ; പുറത്തുവരുന്നത് ഒത്തുകളിയുടെ സംശയങ്ങൾ

പത്തനംതിട്ട: ഹാരിസൺ, ടാറ്റാ, ടി.ആർ. ആൻഡ് ടി. തുടങ്ങിയ കുത്തകക്കമ്പനികളുടെ ഭൂമി സംബന്ധമായ കേസുകൾ തോറ്റുകൊടുക്കാൻ വേണ്ടിമാത്രം സ്പെഷൽ പ്ലീഡർമാർക്കു റവന്യൂ വകുപ്പ് നൽകുന്നതു ലക്ഷങ്ങളെന്ന് റിപ്പോർട്ട്. മംഗളമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സർക്കാർ നടപടികൾക്കു കോടതിയിൽനിന്നു സ്റ്റേ വാങ്ങി, നിയമലംഘനം തുടരുന്ന കമ്പനികൾക്കെതിരേ റിട്ട് പെറ്റീഷൻ സമർപ്പിക്കാൻപോലും സ്പെഷൽ പ്ലീഡർമാർ തയാറാകുന്നില്ല. പൊതുജനത്തിന്റെ കണ്ണിൽ പൊടിയിട്ടാണു റവന്യൂ, നിയമവകുപ്പുകൾ പരസ്പരധാരണയോടെ നടത്തുന്ന ഈ പൊറാട്ടുനാടകം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഹാരിസൺസ് കേസുകളിൽ വൻപുരോഗതിയുണ്ടായിരുന്നു. െകെവശഭൂമിയിൽ ഹാരിസണു യാതൊരു അവകാശവുമില്ലെന്നും ആധാരങ്ങൾ വ്യാജമാണെന്നും വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞത് അക്കാലത്താണ്. തുടർന്ന് ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഓഫീസറായി എം.ജി. രാജമാണിക്യത്തെ നിയമിച്ചു.

ഹാരിസന്റെ പക്കലുള്ള 35,000 ഏക്കറും ടി.ആർ. ആൻഡ് ടിയുടെ പക്കലുള്ള 6000 ഏക്കറും ഏറ്റെടുക്കാൻ യു.ഡി.എഫ്. സർക്കാരിനു കഴിഞ്ഞു. സ്പെഷൽ ഓഫീസറുടെ നടപടി ചോദ്യംചെയ്തു ഹാരിസണും മറ്റു കമ്പനികളും െഹെക്കോടതിയെ സമീപിച്ചെങ്കിലും ഭൂമി ഏറ്റെടുത്തതു സിംഗിൾ ബെഞ്ച് ശരിവച്ചു. അന്തിമവിധിക്കായി ഡിവിഷൻ ബെഞ്ചിനു കേസ്‌ െകെമാറിയിരിക്കേയാണ് ഇടതുസർക്കാർ അധികാരമേറ്റത്. അതോടെ എല്ലാം തകിടംമറിഞ്ഞു. റവന്യൂ വകുപ്പ് സ്പെഷൽ പ്ലീഡറായിരുന്ന സുശീലാ ഭട്ടിനെ മാറ്റിയതോടെ ഭൂസംബന്ധമായ കേസുകളിൽ സർക്കാർ തോറ്റുതുടങ്ങി. നിലവിൽ ലക്ഷങ്ങൾ ഫീസ് നൽകി സ്പെഷൽ പ്ലീഡർമാരെ നിയമിച്ചിട്ടും ഫലമില്ല. ഹാരിസൺ കേസുകളും അനുബന്ധ കേസുകളും വാദിക്കാൻ കഴിഞ്ഞ ഫെബ്രുവരി 23-നാണ് എസ്.ബി. പ്രേമചന്ദ്ര പ്രഭുവിനെ സ്പെഷൽ പ്ലീഡറായി നിയമിച്ചത്.

അഞ്ചുലക്ഷം രൂപയാണു പ്രഭുവിന്റെ ഫീസ്. മുൻകൂറായി രണ്ടുലക്ഷം കൊടുത്തിട്ടും ടി.ആർ. ആൻഡ് ടി. കമ്പനിക്കനുകൂലമായി ഹൈക്കോടതി ഒന്നരവർഷം മുമ്പു പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരേ സത്യവാങ്മൂലം സമർപ്പിക്കാൻപോലും കഴിഞ്ഞില്ല. ഇടുക്കി പെരുവന്താനം വില്ലേജിൽ ടി.ആർ. ആൻഡ് ടി. 6000 ഏക്കർ സർക്കാർഭൂമിയാണു കൈവശം വച്ചിട്ടുള്ളത്. ഇതു സർക്കാരിന് ഏറ്റെടുക്കാമെന്നു ജസ്റ്റിസുമാരായ തോട്ടത്തിൽ രാധാകൃഷ്ണനും അനു ശിവരാമനുമടങ്ങിയ ബെഞ്ച് 2015-ൽ ഉത്തരവിട്ടു. ഇതേത്തുടർന്നു ഭൂമി ഏറ്റെടുക്കാൻ 2015 ഡിസംബർ 30-നു റവന്യൂ സ്പെഷൽ ഓഫീസർ രാജമാണിക്യത്തെ നിയോഗിച്ചു.

പ്രാഥമികനടപടിയായി, ഭൂനികുതി അടയ്ക്കുന്നതും മരങ്ങൾ മുറിക്കുന്നതും ക്രയവിക്രയവും രാജമാണിക്യം തടഞ്ഞു. ഇതു ചോദ്യംചെയ്ത് ടി.ആർ. ആൻഡ് ടി. 2016 ഒക്ടോബർ 11-നു െഹെക്കോടതിയിൽ റിട്ട് ഹർജി നൽകി. എന്നാൽ, െഹെക്കോടതി നിർദേശപ്രകാരമാണു ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയതെന്ന കാര്യം ഈ സർക്കാർ നിയമിച്ച സ്പെഷൽ പ്ലീഡർമാർ കോടതിയിൽനിന്നു മറച്ചുവച്ചു. ഇതേത്തുടർന്നാണു ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ നടപടിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചത്.

ഭൂസംബന്ധമായ എല്ലാ വിവരങ്ങളും രേഖകൾ സഹിതം രാജമാണിക്യം 2016 ഒക്ടോബർ 18-നു സ്പെഷൽ പ്ലീഡർ മുഹമ്മദ് അൻസാറിനു കൈമാറിയിട്ടും കോടതിയെ ധരിപ്പിക്കാതിരുന്നതു ദുരൂഹമാണ്. രാജമാണിക്യത്തിന്റെ കാര്യവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഇതുവരെ െഹെക്കോടതിയെ സമീപിച്ചിട്ടില്ല. കേസിൽ ആദ്യം ഹാജരായത് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനാണ്. എന്നാൽ, ടി.ആർ. ആൻഡ് ടി. കമ്പനിക്ക് അനുകൂലമായിരുന്നു വിധി. പകരം സ്പെഷൽ പ്ലീഡർ മുഹമ്മദ് അൻസാർ ഹാജരായപ്പോഴും കമ്പനിക്കായിരുന്നു ജയം.

പിന്നീടു മുഹമ്മദ് അൻസാറും പ്രേമചന്ദ്രപ്രഭുവും ഒന്നിച്ചു ഹാജരായെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ ഇവർ ഒന്നിനും ഹാജരാകുന്നില്ല. കമ്പനിയാകട്ടെ തോട്ടത്തിൽനിന്നു മരം മുറിച്ചുമാറ്റുകയും കരമടയ്ക്കുകയും ചെയ്യുന്നു. മുണ്ടക്കയം എസ്.ബി.ഐയിൽ ഭൂമി പണയപ്പെടുത്തി വായ്പയുമെടുത്തു. കമ്പനിയും സർക്കാരുമായുള്ള അവിശുദ്ധബന്ധമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP