Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഹരിതായനം' ലക്ഷ്യം കാണുന്നില്ല; പുനലൂരിൽ മാലിന്യം കുന്നുകൂടുന്നു; സമീപ പഞ്ചായത്തുകളിൽനിന്ന് നഗരസഭയിൽ മാലിന്യം തള്ളിയാൽ കർശന നടപടിയെന്ന് നഗരസഭാ ചെയർമാൻ

'ഹരിതായനം' ലക്ഷ്യം കാണുന്നില്ല; പുനലൂരിൽ മാലിന്യം കുന്നുകൂടുന്നു; സമീപ പഞ്ചായത്തുകളിൽനിന്ന് നഗരസഭയിൽ മാലിന്യം തള്ളിയാൽ കർശന നടപടിയെന്ന് നഗരസഭാ ചെയർമാൻ

പുനലൂർ : പ്ലാസ്റ്റിക് സംസ്‌കരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടും നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതിയായ 'ഹരിതായനം' ലക്ഷ്യം കാണുന്നില്ല. നഗരത്തിലെ പല ഭാഗങ്ങളിലും ഇപ്പോഴും മാലിന്യം കുന്നുകൂടുകയാണ്.

മാലിന്യം ശേഖരിക്കാൻ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികൾ നിറഞ്ഞുകവിഞ്ഞ് ജൈവവസ്തുക്കൾ അടക്കം ചീഞ്ഞഴുകുന്നു. ഹരിതായനത്തിന്റെ ഭാഗമായി എൺപത് െവാളന്റിയർമാർ മാലിന്യം നേരിട്ട് ശേഖരിക്കുന്നുണ്ടെന്ന് നഗരസഭ അവകാശപ്പെടുമ്‌ബോഴാണിത്. കഴിഞ്ഞ സാമ്ബത്തികവർഷമാണ് നഗരസഭ മാലിന്യസംസ്‌കരണത്തിനായി ഹരിതായനം പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിത്തുടങ്ങിയത്. നഗരത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുകയെന്നതായിരുന്നു മുഖ്യലക്ഷ്യം. ഇതിനായി 35 വാർഡുകളിലും അജൈവ മാലിന്യം സംഭരിക്കുന്നതിനായി വലിയ പെട്ടികൾ സ്ഥാപിച്ചു.

എന്നാൽ ഇതിൽ നാട്ടുകാർ ജൈവമാലിന്യമടക്കമുള്ളവ തള്ളിത്തുടങ്ങി. ഇത് സമയബന്ധിതമായി നീക്കംചെയ്യാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല. ഇതിനിടെ പ്ലാച്ചേരിയിലെ സംസ്‌കരണ പ്ലാന്റിൽ പ്ലാസ്റ്റിക് പൊടിച്ച് തരികളാക്കുന്ന യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇവിടെ പൊടിച്ച പ്ലാസ്റ്റിക് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തു. പ്ലാസ്റ്റിക് ശേഖരിക്കാൻ വാർഡുകളിൽ എൺപത് ഹരിത െവാളന്റിയർമാരും പ്ലാന്റിൽ പ്ലാസ്റ്റിക് വേർതിരിക്കൽ ജോലികൾ ചെയ്യാൻ 24 പേരുമുണ്ട്. എന്നാൽ പട്ടണം ഇനിയും പ്ലാസ്റ്റിക്ക് മാലിന്യവിമുക്തമായിട്ടില്ല.

അജൈവമാലിന്യം സംഭരിക്കാൻ സ്ഥാപിച്ച പെട്ടികളാണ് ഇപ്പോൾ നഗരസഭയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഓരോ പെട്ടിയുടെ ചുറ്റിലും വൻതോതിൽ മാലിന്യം കുന്നുകൂടിയിട്ടുണ്ട്. മൊത്തമുള്ള 35 വാർഡിലുമായി 218 പെട്ടികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇനി 11 എണ്ണംകൂടി സ്ഥാപിക്കാനുമുണ്ട്.

വാർഡുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന ലോറികളിലൊന്ന് അറ്റകുറ്റപ്പണിയിലായതിനാൽ പെട്ടികളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിന് കാലതാമസം വന്നിട്ടുണ്ട്. എന്നാൽ സമീപ പഞ്ചായത്തുകളിൽനിന്ന് നഗരസഭയിൽ മാലിന്യം തള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം സംഭവമുണ്ടായാൽ കർശന നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പുനലൂർ നഗരസഭാ ചെയർമാൻ എംഎ രാജഗോപാൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP