Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഐ(എം)-ബിജെപി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു; കുളത്തൂപ്പുഴയിൽ ഇന്ന് സിപിഐ(എം) ഹർത്താൽ

സിപിഐ(എം)-ബിജെപി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു; കുളത്തൂപ്പുഴയിൽ ഇന്ന് സിപിഐ(എം) ഹർത്താൽ

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ സിപിഐ(എം) ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുമായി ഉണ്ടായ സംഘർഷത്തിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കുളത്തൂപ്പുഴ സ്വദേശികളായ അനിൽകുമാർ, അനസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഡിവൈഎഫ്‌ഐ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയത്. രണ്ടു ദിവസം മുമ്പും ഇവിടെ ഇരുവിഭാഗങ്ങളും തമ്മിൽ വക്കേറ്റം നടന്നിരുന്നു. ഇതേത്തുടർന്നു കഴിഞ്ഞദിവസം പ്രതിഷേധയോഗവും ബിജെപി നടത്തിയിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP