Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താൽ; പാലക്കാട് മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം മാറ്റി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താൽ; പാലക്കാട് മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം  മാറ്റി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ കണ്ണൂർ ജില്ലയിൽ മാത്രമാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.

ഹർത്താലിനെതുടർന്ന് പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന പാലക്കാട് മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം മാറ്റിവച്ചു. കാലിക്കറ്റ് -കേരള-എംജി സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കേരള സർവകലാശാല നാളെ നടത്താനിരുന്ന സെനറ്റ് യോഗവും മാറ്റിവച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഗണേശോത്സവം പ്രമാണിച്ച് കാസർകോട്, മഞ്ചേശ്വരം താലൂക്കുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തലശേരി കതിരൂർ ഡയമൻഡ് മുക്കിലാണ് ആർഎസ്എസ് പ്രവർത്തകൻ ഇളംതോട്ടത്തിൽ മനോജ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായ മനോജ് സഞ്ചരിച്ച മാരുതി വാനിനുനേരെ ബോംബെറിഞ്ഞ ശേഷമാണ് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകൻ പ്രമോദിനെ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി ജയരാജൻ വധക്കേസിലെ അഞ്ചാം പ്രതിയാണ് മനോജ്.

പാലക്കാട് മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനത്തിന് പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആരംഭിക്കുന്ന മെഡിക്കൽ കോളേജ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയ നിരവധി പേർ പങ്കെടുക്കേണ്ട പരിപാടിയാണ് മാറ്റിയത്.

കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഹർത്താലിന് ബിജെപി സംസ്ഥാന ഘടകം പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ചൊവ്വാഴ്ച നടത്താനിരുന്ന ഉദ്യോഗാർഥികളുടെ സെക്രട്ടറിയറ്റ് മാർച്ച് ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ ബുധനാഴ്ചത്തേക്ക് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP