Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിയാനയിൽ അഞ്ച് കോടിയുടെ തട്ടിപ്പ്; മലയാളിയെ തേടി പൊലീസ് കേരളത്തിൽ; കോട്ടയം സ്വദേശി തട്ടിപ്പ് നടത്തിയത് റിസോർട്ട് ബിസിനസിന്റെ പേരിൽ; തട്ടിപ്പ് നടത്തിയത് വ്യാജ മേൽവിലാസം നൽകിയെന്നും സൂചന

ഹരിയാനയിൽ അഞ്ച് കോടിയുടെ തട്ടിപ്പ്; മലയാളിയെ തേടി പൊലീസ് കേരളത്തിൽ; കോട്ടയം സ്വദേശി തട്ടിപ്പ് നടത്തിയത് റിസോർട്ട് ബിസിനസിന്റെ പേരിൽ; തട്ടിപ്പ് നടത്തിയത് വ്യാജ മേൽവിലാസം നൽകിയെന്നും സൂചന

കണ്ണൂർ: ഹരിയാണയിൽ അഞ്ചുകോടി രൂപയുടെ വെട്ടിപ്പ് നടത്തി മുങ്ങിയ മലയാളിയെ തിരഞ്ഞ് ഹരിയാണ പൊലീസ് പയ്യന്നൂരിലെത്തി. കോട്ടയം വാഴൂരിലെ പാട്ടുപ്പാറ പുത്തൻപുരയ്ക്കൽ പി.ടി.ഗിരിമോനെ(46) അന്വേഷിച്ചാണ് പൊലീസ് പയ്യന്നൂരിലെത്തിയത്. ഗിരിമോൻ നല്കിയ വിലാസത്തിൽ ഇപ്പോഴത്തെ താമസസ്ഥലം പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തളിയെന്നാണ് കാണിച്ചിട്ടുള്ളത്. അതിനാലാണ് അന്വേഷണത്തിന്റെ ഭാഗമായി ഹരിയാണ പൊലീസ് ഇവിടെയെത്തിയത്.

ഏറെക്കാലം ഹരിയാനയിൽ താമസിച്ചിരുന്ന ഗിരിമോൻ അവിടെയുള്ളയാളുമായി ചേർന്ന് റിസോർട്ട് നടത്തിയിരുന്നുവെന്നും അതിനിടയിൽ അഞ്ചുകോടിയുടെ വെട്ടിപ്പ് നടത്തി സ്ഥലംവിട്ടുവെന്നുമാണ് പൊലീസ് പറയുന്നത്. രാമന്തളിയിൽ താമസിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഗിരിമോന്റെ ബന്ധുക്കളെ കണ്ടെത്താൻ പയ്യന്നൂർ പൊലീസുമായി ചേർന്ന് ഹരിയാണ പൊലീസ് നടത്തിയ അന്വേഷണവും ഫലംകണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP