Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർത്തവം അശുദ്ധിയാണെന്നും ആർത്തവകാലത്ത് സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകരുത് എന്ന് പറയുന്നതിൽ ശാസ്ത്രമുണ്ടെന്നും എംഎം ഹസൻ; കെപിസിസി പ്രസിഡന്റിന്റെ കന്നിപ്രസംഗം തന്നെ വിവാദമായത് മീഡിയ ക്യാമ്പിൽ; സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധം

ആർത്തവം അശുദ്ധിയാണെന്നും ആർത്തവകാലത്ത് സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകരുത് എന്ന് പറയുന്നതിൽ ശാസ്ത്രമുണ്ടെന്നും എംഎം ഹസൻ; കെപിസിസി പ്രസിഡന്റിന്റെ കന്നിപ്രസംഗം തന്നെ വിവാദമായത് മീഡിയ ക്യാമ്പിൽ; സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധം

തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി കെപിസിസി അധ്യക്ഷൻ എംഎം ഹസൻ രംഗത്തെത്തിയത് വലിയ ചർച്ചയാവുന്നു. ആർത്തവം അശുദ്ധിയാണെന്നും ആർത്തവകാലത്ത് സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകരുത് എന്ന് പറയുന്നതിൽ ശാസ്ത്രമുണ്ടെന്നും ആയിരുന്നു പ്രസംഗത്തിനിടെ പരാമർശം.

കെപിസിസിയുടെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യം പങ്കെടുത്ത പൊതുപരിപാടിയിലാണ് ഹസൻ വിവാദ പ്രസ്താവനം നടത്തിയത്. യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവർത്തകർക്കുള്ള ക്യാമ്പിലാണ് ഹസന്റെ പരാമർശം ഉണ്ടായത്.

ഇതിനെ ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തെങ്കിലും ഹസൻ നിലപാട് തിരുത്താൻ തയ്യാറായില്ല. അശുദ്ധരായിരിക്കുന്ന അവസ്ഥയിൽ അമ്പലത്തിലും പള്ളിയിലും ആരാധന നടത്തരുതെന്ന് പറയുന്നതിൽ ശാസ്ത്രീയ കാരണങ്ങളുണ്ട്. അതിനെ മറ്റൊരുനിലയിൽ കാണേണ്ടതില്ല.

ഈ ദിവസങ്ങളിൽ മുസ്ലിം സ്ത്രീകൾ നോമ്പെടുക്കാറില്ല. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും അശുദ്ധിയുള്ള സമയങ്ങളിൽ സ്ത്രീകൾ ആരാധനാലയങ്ങളിൽ പ്രവേശിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് തനിക്കെന്നും ഹസൻ കൂട്ടിച്ചേർത്തു. മാധ്യമ ക്യാമ്പിന്റെ ഭാഗമായി മാധ്യമങ്ങളും രാഷ്ട്രീയവും എന്ന സെഷനിലാണ് പരാമർശം.

ഏത് തരം അശുദ്ധിയെക്കുറിച്ചാണ് താങ്കൾ പറയുന്നതെന്ന് ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് ചോദിച്ചു. താങ്കൾ പറയുന്ന അശുദ്ധി ഞങ്ങൾക്ക് മനസിലാകുന്നില്ല. രക്തമാണ് ഉദേശിച്ചതെങ്കിൽ ഞാനും താങ്കളുമെല്ലാം ആ അശുദ്ധിയുടെ ഭാഗമല്ലേ എന്നും പെൺകുട്ടി ചോദിച്ചു. അപ്പോഴും താൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു ഹസന്റെ മറുപടി. ഈ വിഷയത്തിൽ ഇപ്പോൾ തനിക്ക് ഇത്രയേ പറയാനുള്ളൂവെന്നും ഹസൻ തറപ്പിച്ച് പറയുകയായിരുന്നു.

അശുദ്ധരായിരിക്കുന്ന സമയങ്ങളിൽ അമ്പലത്തിലും പള്ളിയിലും ആരാധന നടത്തരുതെന്ന് പറയുന്നതിൽ ശാസ്ത്രീയ കാരണങ്ങളുണ്ട്. അതിനെ മറ്റൊരു നിലയിൽ കാണേണ്ടതില്ല. ആ ദിവസങ്ങളിൽ മുസ്ലിം സ്ത്രീകൾ നോമ്പെടുക്കാറില്ല, ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും അശുദ്ധിയുള്ള സമയങ്ങളിൽ ആരാധനാലയങ്ങളിൽ പോകരുതെന്നാണ് എന്റെ അഭിപ്രായം - ഇതായിരുന്നു ഹസന്റെ നിലപാട്.

ഇതോടെയാണ് ചടങ്ങിൽ പങ്കെടുത്ത ഒരു പെൺകുട്ടി ഹസന്റെ പരാമർശത്തോട് ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചത്. താങ്കൾ രക്തമാണ് ഉദ്ദേശിച്ചതെങ്കിൽ ഞാനും താങ്കളും എല്ലാം അശുദ്ധിയുടെ ഭാഗമല്ലേയെന്ന് പെൺകുട്ടി ചോദിച്ചു. എന്നാൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നായിരുന്നു ഹസന്റെ മറുപടി. സമൂഹ മാധ്യമങ്ങളിലും ഇതോടെ ഹസന്റെ പരാമർശം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP