Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശാപ്പു നിയന്ത്രണത്തിൽ കേന്ദ്രത്തോടു വിശദീകരണം തേടി ഹൈക്കോടതി; കേന്ദ്രവിജ്ഞാപനം ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ; കേന്ദ്രനിലപാട് അറിഞ്ഞശേഷം വിശദമായ വാദം കേൾക്കൽ

കശാപ്പു നിയന്ത്രണത്തിൽ കേന്ദ്രത്തോടു വിശദീകരണം തേടി ഹൈക്കോടതി; കേന്ദ്രവിജ്ഞാപനം ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ; കേന്ദ്രനിലപാട് അറിഞ്ഞശേഷം വിശദമായ വാദം കേൾക്കൽ

എറണാകുളം: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ കേന്ദ്രത്തോടു വിശദീകരണം തേടി കേരളാ ഹൈക്കോടതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.ജി. സജി നൽകിയ ഹർജിയിലാണ് നടപടി. സംസ്ഥാനപരിധിയിൽ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണ്. കേന്ദ്രസർക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ല. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് എന്ന കാര്യവും സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം ഹർജിയിൽ മറ്റന്നാൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായ വാദം കേൾക്കും.

അതേസമയം കോഴിക്കോട്ട് ഇറച്ചിവ്യാപാരികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കച്ചവടത്തിന് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ചർച്ചയ്ക്കു ശേഷം വ്യാപാരികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP