Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫ് സർക്കാർ കൈക്കൂലി വാങ്ങി തിരുകി കയറ്റി; ചട്ടം ലംഘിച്ചെന്ന് പറഞ്ഞ് എൽഡിഎഫ് സർക്കാർ പിരിച്ച് വിട്ടു; സെക്രട്ടേറിയറ്റ് ധരണയും സമരവും നടത്തിയിട്ടും പത്ത് മാസത്തെ കുടിശ്ശിക പോലും നൽകിയില്ല; കാസർഗോഡ് നിന്നും ശമ്പള കുടിശ്ശിക ചോദിച്ചെത്തിയ ഒരാൾ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ചു

യുഡിഎഫ് സർക്കാർ കൈക്കൂലി വാങ്ങി തിരുകി കയറ്റി; ചട്ടം ലംഘിച്ചെന്ന് പറഞ്ഞ് എൽഡിഎഫ് സർക്കാർ പിരിച്ച് വിട്ടു; സെക്രട്ടേറിയറ്റ് ധരണയും സമരവും നടത്തിയിട്ടും പത്ത് മാസത്തെ കുടിശ്ശിക പോലും നൽകിയില്ല; കാസർഗോഡ് നിന്നും ശമ്പള കുടിശ്ശിക ചോദിച്ചെത്തിയ ഒരാൾ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ചു

തിരുവനന്തപുരം: പത്ത് മാസത്തെ ശമ്പളം നൽകാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തിൽ കാസർകോട് ആരോഗ്യ വകുപ്പിലെ കരാർ ജീവനക്കാരൻ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ജഗദീഷ്(42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് അരിസ്റ്റോ ജംഗ്ഷനിലെ ഓം ടൂറിസ്റ്റ് ഹോമിലാണ് സംഭവം. കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസിലെ താത്കാലിക ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്ന ജഗദീഷിനെ ഒക്ടോബറിൽ പുറത്താക്കിയിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ലക്ഷത്തോളമുള്ള ശമ്പള കുടിശ്ശിക തീർത്ത് നൽകണമെന്നാവശ്യപ്പെട്ട് സുഹൃത്തുമായി ഇന്നലെ സെക്രട്ടേറിയറ്റിലെത്തിയതായിരുന്നു ജഗദീഷ്. സുഹൃത്ത് പുറത്തുപോയ സമയത്താണ് മുറി പൂട്ടി ആത്മഹത്യ ചെയ്തത്. മൃതദേഹം തമ്പാനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ട് നടത്തും.

2015 ഡിസംബർ മുതൽ 2016 സെപറ്റംബർ വരെയുള്ള പത്ത് മാസത്തെ ശമ്പളം ജഗദീഷ് അടക്കമുള്ള ഓരോ ജില്ലാ മെഡിക്കൽ ഓഫീസിലെയും 500 ഓളം വരുന്ന കരാർ ജീവനക്കാർക്ക് ലഭിക്കാനുണ്ട്. ഒക്ടോബറിൽ ശമ്പളം നൽകാതെ ഇവരെയെല്ലാം പിരിച്ചുവിടുകയും ചെയ്തു. 2012ലെ യു.ഡി.എഫ് സർക്കാരാണ് 1900 പേരെ കരാർ അടിസ്ഥാനത്തിൽ ഓരോ ജില്ലകളിലും സ്റ്റാഫ് നേഴ്‌സ്, ഫാർമസിസ്റ്റ്, ഹെൽത്ത് ഇൻസ്‌പെക്ടർ, സ്‌പ്രേമാൻ, ലാബ് അറ്റൻഡർ എന്നീ തസ്തികകളിൽ കരാർ ജീവനക്കാരെ നിയമിക്കുന്നത്. ശമ്പളം മുടങ്ങിയതോടെ 1400 പേർ ജോലിയിൽ നിന്ന് സ്വയം ഒഴിവായി. ശമ്പളം തീർത്ത് നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ പല തവണ ജീവനക്കാർ ധർണ്ണ നടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP