Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാൻ ജോൺസന്റെ മരണത്തിൽ സംശയിക്കാൻ ഒന്നുമില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; യുവപ്രതിഭയെ മരണം വിളിച്ചത് അപ്രതീക്ഷിതമായി എത്തിയ ഹൃദയാഘാതം

ഷാൻ ജോൺസന്റെ മരണത്തിൽ സംശയിക്കാൻ ഒന്നുമില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; യുവപ്രതിഭയെ മരണം വിളിച്ചത് അപ്രതീക്ഷിതമായി എത്തിയ ഹൃദയാഘാതം

ചെന്നൈ: സംഗീത സംവിധായകൻ ജോൺസന്റെ മകൾ ഷാൻ ജോൺസന്റെ അപ്രതീക്ഷിത മരണം ഏവരെയും ഞെട്ടിച്ചിരുന്നു. മരണം സംഭവിക്കുമ്പോൾ ചെന്നൈയിലെ ഫ്‌ലാറ്റിൽ ഒറ്റക്കായിരുന്നു ഷാൻ. അതുകൊണ്ട് ആത്മഹത്യയാണോ എന്നു പോലും ആദ്യം പലരും സംശയിച്ചു. എന്നാൽ, അപ്രതീക്ഷിതമായി ഒന്നുമില്ലെന്നും ഹൃദയാഘാതം മൂലമാണ് ഷാൻ മരിച്ചതെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.

ഷാൻ ജോൺസന്റേത് സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. അസ്വാഭാവിക മരണമെന്ന് സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ശാരീരികമായി അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഷാനിന് ഉണ്ടായിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ഹൃദയാഘാതം യുവ പ്രതിഭയുടെ ജീവനെടുക്കുകയായിരുന്നു.

ശനിയാഴ്ച ചെന്നൈയിലെ റോയപേട്ട സർക്കാർ ആശുപത്രിയിലാണ് ഷാൻ ജോൺസന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. പത്തുമണിക്ക് പോസ്റ്റ്‌മോർട്ടം നടത്താമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പതിനൊന്നരയോടെയാണ് ഡോക്ടർമാർ എത്തിയത്. പന്ത്രണ്ടരയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. മോർച്ചറിക്കകത്ത് പ്രത്യേക പ്രാർത്ഥന നടത്തിയശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. തുടർന്ന് മൃതദേഹം റോഡ് മാർഗം തൃശൂരിലെ വീട്ടിലെത്തിച്ചു. ഇന്നലെ തൃശൂർ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.

കോടാമ്പാക്കത്തെ ചക്രപാണി സ്ട്രീറ്റിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഷാൻ ജോൺസന്റെ മൃതദേഹം കണ്ടെത്തിയത്. അപ്രതീക്ഷിത മരണം തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഷാൻ ജോൺസന്റെ മരണവാർത്ത എത്തുന്നത്.വെറും 29 വയസ്സായിരുന്നു ഷാൻ ജോൺസന്റെ പ്രായം. ഷാൻ ജോൺസന്റെ മരണകാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പടർന്നിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ എന്തെങ്കിലും പ്രതികരിക്കാനാവൂ എന്നായിരുന്നു പൊലീസ് പറഞ്ഞത്. അപസ്മാരമാകാം മരണകാരണം എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഷാനിനെ കാണാൻ അമ്മ റാണി എത്തിയത് കണ്ടു നിന്നവരിലും നൊമ്പരമുണർത്തി.ഭർത്താവ്, മകൻ, ഇപ്പോൾ മകളും, ഒന്നിനു പിറകെ ഒന്നായി ദുരന്തം ഏറ്റുവാങ്ങിയ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ നിസഹായരായി. നാട്ടിലേക്കുള്ള യാത്രയിൽ മകൾക്കൊപ്പം ആംബുലൻസിൽ ഇരിക്കണമെന്നു പറഞ്ഞ റാണിയെ ഏറെ പണിപ്പെട്ടായിരുന്നു ബന്ധുക്കൾ മറ്റൊരു കാറിൽ കയറ്റിയത്.

കോടമ്പാക്കത്തിനടുത്തുള്ള ചക്രപാണി സ്ട്രീറ്റിലെ ഫ്ളാറ്റിൽ രണ്ടാംനിലയിലെ മുറിയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടത്. ഉച്ചയോടെ റോയപ്പേട്ട ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. ഷാൻ ഫോൺ എടുക്കാത്തതിനെ തുടർന്ന് എത്തിയ സുഹൃത്തുക്കൾ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഷാനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP