Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിൽ; പൊൻകുന്നം, കോട്ടയം, ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ചു; കൊടുങ്ങല്ലൂരിൽ കടലാക്രമണം; എറണാകുളത്തും കോട്ടയത്തും ബസ് സ്റ്റാൻഡുകൾ വെള്ളത്തിനടിയിൽ; പലയിടത്തും കെഎസ്ആർടിസി സർവ്വീസ് നിർത്തുന്നു; റെയിൽ - റോഡ് ഗതാഗതം താറുമാറായി; പഴയ മൂന്നാർ ഒറ്റപ്പെടുന്നു; കമ്മട്ടിപ്പാടത്ത് നൂറോളം വീടുകളിൽ വെള്ളം കയറി; കോട്ടയം പൂഞ്ഞാറിൽ ഉരുൾപൊട്ടി

കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിൽ; പൊൻകുന്നം, കോട്ടയം, ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ചു; കൊടുങ്ങല്ലൂരിൽ കടലാക്രമണം; എറണാകുളത്തും കോട്ടയത്തും ബസ് സ്റ്റാൻഡുകൾ വെള്ളത്തിനടിയിൽ; പലയിടത്തും കെഎസ്ആർടിസി സർവ്വീസ് നിർത്തുന്നു; റെയിൽ - റോഡ് ഗതാഗതം താറുമാറായി; പഴയ മൂന്നാർ ഒറ്റപ്പെടുന്നു; കമ്മട്ടിപ്പാടത്ത് നൂറോളം വീടുകളിൽ വെള്ളം കയറി; കോട്ടയം പൂഞ്ഞാറിൽ ഉരുൾപൊട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം. താഴ്ന്ന സ്ഥലങ്ങൾ
മിക്കതും വെള്ളത്തിനടിയിലാണ്. പുഴകൾ ഭൂരിഭാഗവും കര കവിഞ്ഞ് ഒഴുകുന്നു. റോഡ് റെയിൽ ഗതാഗതം വലിയ രീതിയിൽ തടസ്സപ്പെടുന്നുണ്ട്. പൂഞ്ഞാറിൽ ഉരുൾപൊട്ടലിൽ അപകടമൊന്നും രേഖപ്പെടുത്തിട്ടില്ല. അതേസമയം തുടർച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടർന്ന് കോട്ടയത്ത് ബസ്റൂട്ടുകൾ നിർത്തിവെച്ചു. പൊൻകുന്നം, കോട്ടയം റൂട്ടിലേക്കുള്ള ബസ് സർവീസുകളാണ് നിർത്തിവെച്ചത്. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകി. മിക്ക പ്രദേശങ്ങളും വെള്ളം കയറിയ അവസ്ഥയിലലാണ് ആളുകളെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കേണ്ട സ്ഥിതിയാണ് പലയിടത്തും.കൊക്കയാർ ചപ്പാത്ത് വെള്ളത്തിനടിയിലാണ്

 മഴ നിർത്താതെ പെയ്യുന്നത് കാരണം ട്രെയ്‌നുകൾ മിക്കതും വൈകിയാണ് ഓടുന്നത് . ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളാണ് കനത്ത മഴയെ തുടർന്ന് വൈകിയോടുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളിൽ വെള്ളം കയറി വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷ തീരത്തെ ന്യൂനമർദ്ദമാണ് കേരളത്തിലെ തെക്കൻ ജില്ലകളിൽ മഴ കനക്കാൻ കാരണമായത്. മ്ത്സ്യ ബന്ധനത്തിന് കടലിലേക്ക് പോകരുതന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ പമ്പാനദി കരകവിഞ്ഞു. പുനലൂർ- മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കരയിൽ വെള്ളം കയറി. അരയാണലിമൺ ക്രോസ്വേ മുങ്ങി. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ ആണ് മുന്നറിയിപ്പ് നൽകിയത്. മഴയെ തുടർന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ മിക്ക ജില്ലകളിലും വ്യാപക നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ ഏകദേശം എല്ലാ നദികളും പുഴകളും കര കവിഞ്ഞ് ഒഴുകുകയാണ്.തുടർച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടർന്നാണ് കോട്ടയത്ത് ബസ്റൂട്ടുകൾ നിർത്തിവെച്ചത്. പൊൻകുന്നം, കോട്ടയം, ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള ബസ് സർവീസുകളാണ് നിർത്തിവെച്ചത്. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകി.

തീര ദേശത്തും വ്യാപക നാശനഷ്ടം

മഴ കനത്തതിന് പിന്നാലെ തീരദേശവും ആശങ്കയിലാണ് കടലിൽ പോകാൻ കഴിയാത്തതിന് പിന്നാലെ തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വണ്ടാനം തീരത്ത് ബാർജ് അടുപ്പിച്ചിട്ടുണ്ട്. കടൽ ക്ഷോഭത്തിൽ സംരക്ഷണ ഭിത്തി കെട്ടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭവും നടത്തുന്നുണ്ട്.

താറുമാറായി റെയിൽ ഗതാഗതം

ആലപ്പുഴ തുറവൂർ തീരദേശ റെയിൽ പാളത്തിൽ മരം വീണു. ചന്തിരൂരിന് സമീപമായിരുന്നു സംഭവം. വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചതിനാൽ ഇതുവഴി ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. മുളന്തുരുത്തിയിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. അധികൃതരെത്തി മരം മുറിച്ചുനീക്കിയാൽ മാത്രമേ ട്രെയിൻ ഗതാഗതം പൂർണനിലയിലാവൂ.

ഇതോടെ ആയിരക്കണക്കിന് ട്രെയിൻ യാത്രക്കാർ ദുരിതത്തിലായി. രാവിലെ ആലപ്പുഴയ്ക്ക് അടുത്ത് വെച്ച അന്ത്യോപാദ്യ എക്സ്‌പ്രസിന് മുകളിൽ മരം ഒടിഞ്ഞ് വീണു.എറണാകുളം വഴിയുള്ള ഒൻപത് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കോട്ടയം എറണാകുളം പാദയിൽ മരം മുറിഞ്ഞ് വീണതിന് പിന്നാലെ മൂന്ന് മണിക്കൂറോളം റെയിൽ ഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. എറണാകുളം നിലമ്പൂർ പാസഞ്ചർ ഉൾപ്പടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

ഗതാഗത കുരുക്ക് രൂക്ഷം.

മഴയിൽ പല സ്ഥങ്ങളിലും റോഡുകളും വെള്ളത്തിനടിയിലാണ്. ആലപ്പുഴ എംസി റോഡിൽ വെള്ളം കയറി. കോട്ടയത്ത് ബസ് റൂട്ടുകൾ നിർത്തിവെച്ചു. എംസി റോഡിലേക്കുള്ള സർവ്വീസ് ആണ് കെഎസ്ആർടിസി നിർത്തിവെച്ചത്. വൈറ്റിലയിൽ പരസ്യ ബോർഡ് റോഡിലേക്ക് വീണ് വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

പത്തനംതിട്ടയിൽ വീടുകൾ തകർന്നു. കനത്ത മഴയിൽ കേദേശം 20ൽപരം വീടുകളാണ് തകർന്നത്. ഇവിടെ താമസിച്ചിരുന്നവരെ മറ്റ് സ്ഥങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കാല വർഷം ശക്തമായതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് സർക്കാർ.

മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനാൽ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ആലപ്പുഴ, എറണാകുളം, വയനാട്, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിൽ വ്യാപകമായ കൃഷിനാശവും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അണക്കെട്ടുകൾ നിറഞ്ഞതിനാൽ ഷട്ടറുകൾ തുറക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകി. \

എറണാകുളത്തെ ചെല്ലാനത്തും തിരുവനന്തപുരത്തെ അഞ്ചുതെങ്ങിലും കടലാക്രമണം റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. പമ്പാനദി കരകവിഞ്ഞൊഴുകയാണ്. പുനലൂർ - മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കരയിൽ വെള്ളം കയറി. അരയാണലിമൺ ക്രോസ്‌വേ പൂർണമായും വെള്ളത്തിൽ മുങ്ങി. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.

ആലപ്പുഴ - തുറവൂർ തീരദേശ റെയിൽ പാതയിൽ ചന്തിരൂരിൽ പാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചതിനാൽ ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകൾ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടു.

കനത്തെ മഴയിൽ എറണാകുളം ജില്ല മുഴുവൻ വെള്ളക്കെട്ടിലായി. നഗരത്തിലെ മേനക, ഹൈക്കോടതി ജംഗ്ഷൻ, ഇടപ്പള്ളി, പാലാരിവട്ടം, കലൂർ, കച്ചേരിപ്പടി, കോൺവെന്റ് ജംഗ്ഷൻ, സൗത്ത്, വൈറ്റില തുടങ്ങിയ പ്രധാന ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിന്റെ പിടിയിലാണ്. മെട്രോയുടെ പണികൾ നടക്കുന്ന എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി.

റോഡിൽ വെള്ളം പൊങ്ങിയത് സ്റ്റേഷനിലേക്കെത്തിയ വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവരെ ബാധിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷനിലും വെള്ളം കയറി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റും വെള്ളത്തിൽ മുങ്ങി. കമ്മട്ടിപ്പാടം, ഉദയാകോളനി എന്നിവിടങ്ങിൽ വീടുകളിൽ വെള്ളം കയറി. തൃശൂർ ചാവക്കാട്ട് കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം മൂലം നൂറോളം വീടുകളിൽ വെള്ളം കയറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP