Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വയോധികൻ മരിച്ചു; കേരളത്തിൽ കാലവർഷം കനത്തതോടെ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ; തലസ്ഥാനത്തെ ഉൾപ്പെടെ വിറപ്പിച്ച് വൈകീട്ട് പേക്കാറ്റുവീശി; അതിവേഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ കീഴടക്കി കാലവർഷം

കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വയോധികൻ മരിച്ചു; കേരളത്തിൽ കാലവർഷം കനത്തതോടെ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ; തലസ്ഥാനത്തെ ഉൾപ്പെടെ വിറപ്പിച്ച് വൈകീട്ട് പേക്കാറ്റുവീശി; അതിവേഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ കീഴടക്കി കാലവർഷം

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് പരക്കെ വ്യാപകമായ കൃഷിനാശംവരുത്തിയും മരങ്ങൾ വീഴ്‌ത്തിയും ശക്തമയ കാറ്റിന്റെ അകമ്പടിയോടെ കാലവർഷം. കണ്ണൂരിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65) ആണ് മരിച്ചത്. ഇതോടെ കാലവർഷം തുടങ്ങിയതിന് പിന്നാലെ അതിന്റെ കെടുതികളിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു.

ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്ത് മിക്കയിടത്തും ശക്തമായ കാറ്റ് പരക്കെ നാശംവിതച്ചു. വ്യാപകമായി മരങ്ങൾ കടപുഴകിവീണു. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. പരക്കെ കൃഷിനാശവും ഉണ്ടായതായാണ് റിപ്പോർട്ട്. വാഴത്തോട്ടങ്ങൾ വ്യാപകമായി നശിച്ചു. വൈകീട്ട് നാലുമണിയോടെ തലസ്ഥാനത്തുൾപ്പെടെ നഗരജീവിതം സ്തംഭിപ്പിച്ച് പേക്കാറ്റ് ആഞ്ഞുവീശി. മരങ്ങൾ വീണ് ഗതാഗത തടസ്സവും ഉണ്ടായി. അതേസമയം, രാജ്യവ്യാപകമായി കനത്ത മഴയും കാറ്റും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ വിമാന ഗതാഗതവും തടസ്സപ്പെട്ടു.

മുൻ കാലങ്ങളെ അപേക്ഷിച്ച് അതിവേഗം രാജ്യത്താകെ കാലവർഷം എത്തുന്ന കാഴ്ചയാണ് ഇക്കുറി കാണുന്നത്. ഇത് അടുത്തകാലത്തൊന്നും കാണാത്ത പ്രതിഭാസമാണ്. കേരളത്തിലും അതി ശക്തമായ മഴയാണ് ലഭിക്കുന്നത്. കൂടെ ശക്തമായ കാറ്റും. ഇത് കൃഷിനാശവും ഉണ്ടാക്കുന്നു. ഡാമുകളും നിറഞ്ഞുതുടങ്ങി.

ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ട മണിയാർ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പമ്പയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് കാലവർഷവും കാറ്റും കൂടുതൽ വിനാശകാരിയായത്. കോഴിക്കോട്ടെ മുഴുവൻ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്പുകളും. കൊച്ചി ചെല്ലാനത്ത് കടലാക്രമണം ശക്തമായി. പത്തിലേറെ വീടുകളിൽ വെള്ളം കയറി. അടിമാലി-മൂന്നാർ റൂട്ടിൽ രണ്ടാം മൈലിനു സമീപം ഉരുൾ പൊട്ടി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP