Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം; സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു; പാലക്കാട് അട്ടപ്പാടിയിൽ വെള്ളക്കുഴിയിൽ വീണ് പെൺകുട്ടി മരിച്ചു; പാലക്കാട് കോഴിക്കോട് ജില്ലകളിൽ വ്യാപകനാശം; കോട്ടയം-ചങ്ങനാശേരി റെയിൽപാളത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; നാളെയും കനത്ത മഴയ്ക്കു സാദ്ധ്യത; അണക്കെട്ടുകൾ തുറന്നതിനാൽ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം; സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു; പാലക്കാട് അട്ടപ്പാടിയിൽ വെള്ളക്കുഴിയിൽ വീണ് പെൺകുട്ടി മരിച്ചു; പാലക്കാട് കോഴിക്കോട് ജില്ലകളിൽ വ്യാപകനാശം; കോട്ടയം-ചങ്ങനാശേരി റെയിൽപാളത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; നാളെയും കനത്ത മഴയ്ക്കു സാദ്ധ്യത; അണക്കെട്ടുകൾ തുറന്നതിനാൽ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അപ്രതീക്ഷിത പെരുമഴ എല്ലാ ജില്ലകളേയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കനത്ത മഴ തുടരുന്ന പാലക്കാട് അട്ടപ്പാടിയിൽ വെള്ളക്കുഴിയിൽ വീണ് ഒരു പെൺകുട്ടി മരിച്ചു. അട്ടപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ നാല് വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അടിയന്തിരസാഹചര്യം നേരിടാൻ പാലക്കാട് ജില്ലാ കളക്റ്റ്രേറ്റിലും മണ്ണാർക്കാടും കൺട്രോൾ റൂം ഏർപ്പെടുത്തി.

മൂന്ന് ദിവസമായി നല്ല മഴ ലഭിക്കുന്ന മലപ്പുറം, വയനാട്, കോഴിക്കോട്,പാലക്കാട് ജില്ലകളിൽ പലയിടത്തും അപകടങ്ങളുണ്ടായി .അടിയന്തരസാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് ഫയർഫോഴ്‌സ്, പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകൾക്ക് നിർ്ദ്ദശമുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും നിർദ്ദേശം നല്കി. സമുദ്ര തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എല്ലാ വിദ്യാലയങ്ങൾക്കും അവധി

നാളയും കനത്ത മഴ തുടരുമെന്നതിനാൽ പ്രൊഫഷണൽ- സിബിഎസ് ഇ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങൾക്കും അവധി നല്കി. പൊതു വിദ്യാഭ്യാസസെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. സർവ്വകലാശാലകളും പരീക്ഷ മാറ്റിയിട്ടുണ്ട്. എംജി , കേരള, കാലിക്കറ്റ് , കൊച്ചി, ആരോഗ്യ തുടങ്ങി എല്ലാ സർവ്വകലാശാലകളും പരീക്ഷകൾ മാറ്റി. 

അതേസമയം നാളത്തെ പി എസ് സി പരീക്ഷയ്ക്ക് മാറ്റമില്ല. വാട്ടർ അഥോറിറ്റി സർവ്വേയർ ഗ്രേഡ്- 2 തസ്തികയിലേയ്ക്കാണ് തിങ്കളാഴ്ച പി എസ് സി പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഇത് മാറ്റിവച്ചി്ട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുൻ നിശ്ചയപ്രകാരം അറിയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ വച്ച് രാവിലെ 7.30 മുതൽ 9. 15 വരെ പരീക്ഷ നടക്കും

മലയോരതീരമേഖലയിലേക്കു പോകുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകി. കോട്ടയം-ചങ്ങനാശേരി റെയിൽപാളത്തിൽ മണ്ണിടിഞ്ഞു വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ഇതുവഴി കടന്നു പോയ കോട്ടയം പാസഞ്ചർ അപകടത്തിൽ നിന്ന് രക്ഷപ്പട്ടത് തലനാരിഴയിലാണ് . പാതയിലേയേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണത് മാററിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയിരട്ടിപ്പിക്കൽ നടക്കുന്ന ചിങ്ങവനം -പൂവൻതുരുത്തു ഭാഗത്താണ് മണ്ണിടിഞ്ഞത്. വേഗം കുറച്ചാണ് ഇതുവഴി ട്രെയിനുകൾ കടത്തിവിടുന്നത്. അതിനാൽത്തന്നെ യാത്രക്കാരിൽ പലരും വലഞ്ഞു.യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനായി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കെഎസ്ആർടിസി കൂടുതൽ സ്‌പെഷൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയം - തിരുവനന്തപുരം റൂട്ടിലാണ് കൂടുതൽ ബസുകൾ അനുവദിച്ചത്.

മഴയെ തുടർന്ന് കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ വെള്ളക്കെട്ട് രൂപം കൊണ്ടത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. സംസ്ഥാനത്തെ പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ തുറന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നെയ്യാർ, ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകൾ ഇതിനോടകം തുറന്നിട്ടുണ്ട്. നാല് വർഷത്തിന് ശേഷമാണ് ഷോളയാർ അണക്കെട്ട് നിറയുന്നത്. നേരത്തെ തന്നെ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം പെരിങ്ങൽക്കുത്ത് ഡാം തുറന്നതോടെ നിറഞ്ഞൊഴുക്കുകയാണ്.


അടുത്ത 48 മണിക്കൂർ നേരം ശക്തമായ മഴ
കാലവർഷം ദുർബ്ബലമായതെന്ന വിലയിരുത്തൽ വന്നതിനിടെയാണ് കേരളമെമ്പാടും കനത്ത മഴ പെയ്തത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ടു ദിവസമായി ഭേദപ്പെട്ട മഴ ലഭിച്ചു. അടുത്ത 48 മണിക്കൂർ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.കേരളത്തിനും കർണാടകത്തിനും ലക്ഷദ്വീപിനും മുകളിലായി രൂപം കൊണ്ട് ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെയും ഇടവിട്ടു മഴയുണ്ടാവും. ബംഗാൾ ഉൾക്കടലിൽ ശക്തമായ മേഘസാന്നിധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. രാജ്യമെങ്ങും അടുത്തയാഴ്ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 21നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ കനത്ത മഴയുണ്ടാകും. കേരളത്തിൽ രണ്ടിടത്ത് എട്ടു സെന്റീമീറ്റർ വരെ മഴയുണ്ടാവാമെന്നാണ് പ്രവചനം. തളിപ്പറമ്പിൽ ആറ് സെന്റിമീറ്ററും വൈത്തിരിയിൽ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു.

പലയിടത്തും ജനജീവിതം സ്തംഭിപ്പിച്ചിച്ചു

രണ്ടു ദിവസമായി തുടരുന്ന മഴ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം സ്തംഭിപ്പിച്ചിച്ചു. ഇടിയോടു കൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ, ഇത് തുലാവർഷത്തിന്റെ തുടക്കമല്ല. ഒക്ടോബർ പകുതിയോട സംസ്ഥാനത്ത് തുലാവർഷം തുടങ്ങുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ അറിയിക്കുന്നു.
ഇടുക്കിയിലും കനത്ത മഴ ലഭിച്ചു. മീനച്ചിലാറിന്റെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയർന്നു. ജില്ലയിൽ പലയിടത്തും കൃഷി നാശവുമുണ്ടായി. തേക്കടി റൂട്ടിൽ അട്ടപ്പളത്ത് മണ്ണിടിച്ചിലുണ്ടായി

മണ്ണിടിച്ചിലിനെ തുടർന്ന് നേര്യമംഗലത്ത് ദേശീയ പാത അടച്ചു. ഇടുക്കി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി ഉണ്ടായത്. മൂന്നാർ ഭാഗത്തേയ്ക്ക് ഒരു വാഹനവും തൽക്കാലം കടത്തിവിടുന്നില്ല. റോഡിലേയ്ക്ക് വീണ മണ്ണും കല്ലും നീക്കം ചെയ്ത ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ

കനത്ത മഴയിൽ അട്ടപ്പാടി ചുരത്തിലെ മന്തംപൊട്ടി കോസ്വേ വെള്ളത്തിലായി. പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ാലക്കാട് അട്ടപ്പാടി ആനക്കൽ, തൊട്ടിയക്കര, പുതൂർ, ജെല്ലിപ്പാറ മേഖലകളിലാണ് വലിയ നാശ നഷ്ടമുണ്ടായത് . ആനക്കൽ തൊട്ടിയാക്കര ഭാഗത്ത് രണ്ടിടത്ത് ഉരുൾപ്പൊട്ടി. നാലുവീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരുക്കില്ല. മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ് എന്നിവയുൾപ്പെടെയുള്ള സംവിധാനം സ്ഥലത്തെത്തി. സഹായത്തിനായി കൺട്രോൾ റൂം തുറന്നു. അട്ടപ്പാടി ചുരത്തിൽ മലവെള്ളപ്പാച്ചിലിൽ വീണ മരങ്ങൾ നീക്കം ചെയ്തു. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം

ഹോസ്ദുർഗ്, കുഡ്ലു, തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂർ, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ മൂന്നു സെന്റിമീറ്റർ വീതം മഴയാണു പെയ്തത്. സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളിൽ ഒന്നു മുതൽ രണ്ടു വരെ സെന്റിമീറ്റർ മഴ പെയ്തു. മധ്യകേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും ഉൾപ്പെടെ മഴ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP