Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഴിഞ്ഞം മുതൽ കാസർകോട് വരെ തീരത്ത് വൻ തിരമാല ഉണ്ടാകും; ശക്തമായ മഴക്കും കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം; ന്യൂനമർദത്തെ തുടർന്ന് ഈമാസം 30 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വിഴിഞ്ഞം മുതൽ കാസർകോട് വരെ തീരത്ത് വൻ തിരമാല ഉണ്ടാകും; ശക്തമായ മഴക്കും കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം; ന്യൂനമർദത്തെ തുടർന്ന് ഈമാസം 30 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ വലിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ശനിയാഴ്ച ഉച്ചവരെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും പിന്നീട് കനത്തമഴ പെയ്തു. മെയ്‌ 30 വരെ കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

28 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെ തീരത്ത് വൻ തിരമാല ഉണ്ടാകുമെന്ന് ഇൻകോയിസ് മുന്നറിയിപ്പ് നൽകി. മൂന്നുമുതൽ മൂന്നരമീറ്റർ വരെ ഉയരത്തിൽ വരെ തിരമാല അടിക്കും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും കനത്തമഴയും എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് പ്രവചനമുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷവും അടുത്ത ഏതാനും ദിവസങ്ങൾക്കകം കേരള തീരത്തെത്തും. ഞായറാഴ്ച 12 സന്റെീമീറ്ററിന് മുകളിൽ മഴയുണ്ടാകും. 29നും 30നും ചിലസ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP