Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം; 28വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പ്; ഉയർന്ന തിരമാലക്കും കാറ്റിനും സാധ്യത ; മഴ 21 സെന്റിമീറ്റർ വരെ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പ്

കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം; 28വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പ്; ഉയർന്ന തിരമാലക്കും കാറ്റിനും സാധ്യത ; മഴ 21 സെന്റിമീറ്റർ വരെ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം; ഈ മാസം 28വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. 21 സെന്റീമീറ്റർവരെ പെയ്യുന്ന കനത്ത മഴയ്ക്കാണ് സാധ്യത. ഇതിന് പുറമേ അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഖിക്ക് മുൻപും ഇത്തരത്തിൽ കനത്ത കാറ്റും മഴയും വന്ന പശ്ചാത്തലചത്തിലാണ് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

 വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും. ഉയർന്ന തിരമാല അടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ 30ാം തീയതി വരെ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾ പൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിലെ യാത്ര ഉപക്ഷേിക്കണമെന്നും ജലാശയങ്ങളിലും മറ്റും ഇറങ്ങരുതെന്നും അടിയന്തര നിർദ്ദേശമുണ്ട്.

ഈ മുന്നറിയിപ്പ് ശ്രദ്ധയോടെ കണക്കാക്കണം എന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രം അതാതു ജില്ലകളിലെ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അടിയന്തരമായി ഉദ്യേഗസ്ഥർ പാലിക്കണമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്.

താലൂക്ക് കണ്ട്രോൾറൂമുകൾ 24 മണിക്കുറും പ്രവർത്തിപ്പിക്കണം.ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോൽ വില്ലേജ് ഓഫീസർമാർ/തഹസിൽദാർമാർ കയ്യിൽ കരുതുക. അവശ്യമാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുവാൻ മറ്റ് നടപടികൾ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുണമെന്നും ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി.

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബീച്ചുകളിൽ വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കുവാൻ DTPCമുഘാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തുക.

മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്തുന്നത് അനുവദിക്കാതിരിക്കുവാൻ പൊലീസിന് നിർദ്ദേശം നൽകുക. തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാന അധികൃതർക്ക് നൽകിയിരിക്കുന്ന അടിസന്തര നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP