Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ചു; മത്സ്യത്തൊളിലാളികളുടെ സേവനം പ്രശംസനീയം; സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ചു; മത്സ്യത്തൊളിലാളികളുടെ സേവനം പ്രശംസനീയം; സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിച്ചെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നെന്നും ഈ ആർജവം തുടർന്നുകൊണ്ടു പോകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാൽ നിർദേശിച്ചു. ദുരന്തനിവാരണത്തിന് വിവിധ വകുപ്പുകൾ എകോപിപ്പിച്ച് സാധ്യമായ പ്രവർത്തനം നടത്താൻ സർക്കാരിനു കഴിഞ്ഞെന്നും കോടതി നിരീക്ഷിച്ചു. വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഇടുക്കി സ്വദേശി എ.എ ഷിബിയുടെ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ദുരിതാശ്വാസ പ്രവർത്തനവും പുനർനിർമ്മാണവും ഏറ്റവും സുതാര്യമാവണമെന്ന് കോടതി നിർദേശിച്ചു. എന്തൊക്കെ ചെയ്തു,എന്തൊക്കെ ചെയ്യാൻ പോകുന്നു എന്ന വിവരങ്ങൾ ജനങ്ങളെ അപ്പപ്പോൾ അറിയിക്കണം.ദുരന്ത നിവാരണത്തിനും പുനർനിർമ്മാണത്തിനും കർമ്മപദ്ധതി തയ്യാറാക്കണം. നാശനഷ്ടങ്ങൾ വിലയിരുത്തലും ദീർഘകാല അടിസ്ഥാനത്തിലുള്ള പുനർനിർമ്മാണ പദ്ധതിക്കും വൈകാതെ തുടക്കം കുറിക്കണം; കോടതി നിർദേശിച്ചു.അമ്പതിനായിരം ടൺ ഭക്ഷ്യവസ്തുക്കളും 22 ലക്ഷം ലിറ്റർ കുടിവെള്ളവും എത്തിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.

ഒരു കോടി അമ്പത് ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള 15 കിറ്റുകളും 3 ലക്ഷം ഭക്ഷണ പാക്കറ്റുകളും എത്തിച്ചതായും കേന്ദ്ര മെഡിക്കൽ സംഘം ഉടൻ കേരളത്തിൽ എത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഉത്തരാഖണ്ഡ്,ജമ്മു കശ്മീർ വെള്ളപ്പൊക്കങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേരളത്തിലേതും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു പൊതുതാൽപ്പര്യ ഹർജിയിലെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP