Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരത്തും വനാക്രൈ ആക്രമണം; വൈറസ് തകർത്തത് റെയിൽവെ അക്കൗണ്ട്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടറുകളെ; പാലക്കാടിന് പിന്നാലെ തിരുവനന്തപുരത്തെ ആക്രമണത്തിൽ ഞെട്ടി റെയിൽവെ

തിരുവനന്തപുരത്തും വനാക്രൈ ആക്രമണം; വൈറസ് തകർത്തത് റെയിൽവെ അക്കൗണ്ട്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടറുകളെ; പാലക്കാടിന് പിന്നാലെ തിരുവനന്തപുരത്തെ ആക്രമണത്തിൽ ഞെട്ടി റെയിൽവെ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും വനാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫീസിലാണ് വൈറസ് ആക്രമണമുണ്ടായത്.

വൈറസ് ബാധയെ തുടർന്ന് അക്കൗണ്ട്സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറുകൾ തകരാറിലായി. നേരത്തെ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിലെ പേഴ്‌സണൽ, അക്കൗണ്ട്‌സ് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകൾ വനാക്രൈ ആക്രമണത്തിൽ തകരാറിലായിരുന്നു.

സംസ്ഥാനത്തുകൊല്ലം, വയനാട്, പത്തനം തിട്ട ജില്ലകളിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളും ആക്രമണത്തിൽ തകർന്നിരുന്നു.

കമ്പ്യൂട്ടറുകളിൽ കയറികൂടി ഫയലുകൾ എൻക്രിപ്റ്റ് ചെയ്ത് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം ഫയലുകൾ തിരികെ ലഭിക്കാൻ പണം ആവശ്യപ്പെടുന്ന റാൻസം വെയർ വൈറസ് 150 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളെ ആക്രമിച്ചിട്ടുണ്ട്. റഷ്യയിൽ ആഭ്യന്തരവകുപ്പിന്റെ കമ്പ്യൂട്ടർ ശൃംഖലയും വനാക്രൈ ആക്രമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP