Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോമിൻ തച്ചങ്കരിയുടെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി; കെ.എസ്.ആർ.ടി.സിയിലെ വനിത കണ്ടക്ടർമാർ ആ പണിയെടുത്താൽ മതി; എം. ഡിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടർമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

ടോമിൻ തച്ചങ്കരിയുടെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി; കെ.എസ്.ആർ.ടി.സിയിലെ വനിത കണ്ടക്ടർമാർ ആ പണിയെടുത്താൽ മതി; എം. ഡിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടർമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ് ആർടിസി എം.ഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി വിധി. കെ എസ് ആർ.ടിസിയിൽ കണ്ടക്ടർ ജോലിക്ക് കയറിയ വനിതകൾ ആ ജോലി ചെയ്താൽ മതിയെന്ന എം ഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതി വിധി 

പ്രസ്താവിച്ചത്. എം.ഡിയുടെ പ്രസ്താവനക്കെതിരെ 32 വനിതാ കണ്ടക്ടർമാർ സമർപ്പിച്ച ഹർജി തള്ളിയായിരുന്നു ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇതര ഡ്യൂട്ടികൾ അവസാനിപ്പിച്ച കെഎസ്ആർഡിസി എംഡിയുടെ ഉത്തരവ് കോടതി ശരിവച്ചു. ക്ലർക്കുമാരുടെ ഡ്യൂട്ടി എട്ടു മണിക്കൂറാക്കിയ നടപടിയും ഹൈക്കോടതി ശരിവെച്ചു.

കെ.എസ് ആർ.ടിസിയിലെ ക്ലറിക്കൽ ജോലിയിൽ തങ്ങൾക്കും നിയമനം നൽകണമെന്ന് ആവശ്യം ഉയർത്തിയായിരുന്നു വനിതാ കണ്ടക്ടർമാർ കോടതിയെ സമീപിച്ചത്. എന്നാൽ നിലവിലുള്ള ക്ലറിക്കൽ ജോലികളിൽ വൈകല്യമുള്ളവർ, ആശ്രിത നിയമനം എന്നിവയ്ക്ക് പിന്നാലെ മാത്രമാണ് ക്ലറിക്കൽ ജോലിയിൽ മറ്റു അപേക്ഷകൾ പരിഗണിച്ചിരുന്നത്. നിലവിൽ കണ്ടകടർ ജോലി ചെയ്യുന്നവർക്ക് 15 ദിവസം ഡ്യുട്ടിയാണ് അനുവദിച്ചിട്ടുള്ളത്. ഓർഡിനറി ബസുകളിൽ ഒരു ദിവസം ജോലി ചെയ്താൽ മൂന്ന് ദിവസം അവധി എന്ന ക്രമത്തിലും ഫാസ്റ്റ് ബസുകളിൽ രണ്ടു ദിവസം അവധിയെന്ന ക്രമത്തലുമാണ് സർവീസുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP