Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെഗുവേര ഇന്ത്യൻ യുവതയെ വഴി തെറ്റിക്കുന്നു; പള്ളിയിലും അമ്പലത്തിലും ധർണ്ണ നടത്താറുണ്ടോ? പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള സ്ഥലത്ത് എന്തിനാണ് രാഷ്ട്രീയ പ്രവർത്തനം? ഹൈക്കോടതിയുടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ നിലപാടുകൾ ഇങ്ങനെ

ചെഗുവേര ഇന്ത്യൻ യുവതയെ വഴി തെറ്റിക്കുന്നു; പള്ളിയിലും അമ്പലത്തിലും ധർണ്ണ നടത്താറുണ്ടോ? പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള സ്ഥലത്ത് എന്തിനാണ് രാഷ്ട്രീയ പ്രവർത്തനം? ഹൈക്കോടതിയുടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ നിലപാടുകൾ ഇങ്ങനെ

കൊച്ചി: ചെഗുവേര ഇന്ത്യൻ യുവതയെ വഴി തെറ്റിക്കുകയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീത് പ്രസാദ് സിങ്. പള്ളിയിലും അമ്പലത്തിലും ധർണ്ണ നടത്താറുണ്ടോ. പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള സ്ഥലത്ത് എന്തിനാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് ഹൈക്കോടതി ചോദിച്ചു. കലായലയങ്ങൾ വിദ്യാർത്ഥി സംഘടനകൾ ഹൈജാക്ക് ചെയ്തുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

വിദ്യാർത്ഥി സമരത്തിനെതിരെ കോട്ടയം കെ.ഇ കോളജ് വിദ്യാർത്ഥി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശം. അറ്റൻഡൻസ് ഷോട്ടേജുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് ക്യാംപസിൽ സമരം നടക്കുന്നത്.

പ്രിൻസിപ്പലിനെ ഘൊരാവോ ചെയ്ത വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആർ എടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത് എന്തു കൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP