Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേഷ്ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു; സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബർ 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും ഹൈക്കോടതി

സുരേഷ്ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു; സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബർ 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും ഹൈക്കോടതി

കൊച്ചി : വ്യാജരേഖ ചമച്ച പോണ്ടിച്ചേരിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടനും എംപിയുമായ സുരേഷ്ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു.

സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബർ 21 ന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരമൊരു നിർദ്ദേശം നൽകിയത്. നോട്ടീസ് നൽകി സുരേഷ് ഗോപിയെ വിളിച്ചു വരുത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

അദ്യം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവുക അതിനു ശേഷം സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുമെന്നും ഹൈക്കോടതി നിർദേശിച്ചു. പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്യാൻ നടനും എംപിയുമായ സുരേഷ് ഗോപി വ്യാജരേഖ ചമച്ചെന്നാണ് കേസ്.

വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ഇതോടെ താരം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP