Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാപ്പ വെറും വീൺവാക്കായേക്കും; നിസാമിന്റെ മൂന്നു കേസുകൾ റദ്ദു ചെയ്തത് പ്രോസിക്യൂഷൻ എതിർക്കാതിരുന്നപ്പോൾ; പ്രതിക്കു വേണ്ടി വാദിച്ചത് എജിയുടെ മകൻ

കാപ്പ വെറും വീൺവാക്കായേക്കും; നിസാമിന്റെ മൂന്നു കേസുകൾ റദ്ദു ചെയ്തത് പ്രോസിക്യൂഷൻ എതിർക്കാതിരുന്നപ്പോൾ; പ്രതിക്കു വേണ്ടി വാദിച്ചത് എജിയുടെ മകൻ

കൊച്ചി: ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ നിസാമിനെതിരേയുള്ള മൂന്നു ക്രിമിനൽ കേസുകൾ ഹൈക്കോടതി റദ്ദാക്കി. നിസാം പ്രതിയായ 2013-14 കാലയളവിലെ മൂന്നു കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസുകൾ റദ്ദാക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ലെന്നും കോടതിവിധിയിൽ പരാമർശിക്കുന്നു. ഇതോടെ കിങ്‌സ് കമ്പനിയുടമ മുഹമ്മദ് നിസാമിനെതിരേ ഗുണ്ടാനിയമപ്രകാരം നടപടി സ്വീകരിക്കാനുള്ള പൊലീസിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.

പരാതിക്കാരുമായുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് മൂന്നു കേസുകളും റദ്ദാക്കിയത്. ഇതിൽ രണ്ടെണ്ണത്തിൽ നിസാമിനു വേണ്ടി കോടതിയിൽ ഹാജരായത് അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയാണ്.

വേലൂർ സ്വദേശി ഷംസുദ്ദീനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസാണ് ആദ്യം റദ്ദാക്കിയത്. പിന്നീട് തൃശൂർ ടൗൺ പൊലീസ് ഐടി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസും പരാതിക്കാരനായ അബ്ദുൾ റസാക്കുമായുണ്ടാക്കിയ ഒത്തുതീർപ്പിനെത്തുടർന്ന് റദ്ദാക്കുകയായിരുന്നു. വീട്ടമ്മയ്‌ക്കെതിരേ ഫേസ്‌ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പഴയങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസും കോടതിക്കു പുറത്തുവച്ചുണ്ടാക്കിയ ഒത്തുതീർപ്പിലൂടെ റദ്ദാക്കി.

അതേസമയം തൃശൂരിൽ നടത്തിയ ഭൂമിഗീതം പരിപാടിക്ക് നിസാം അഞ്ചു ലക്ഷം രൂപ സംഭാവന നൽകിയതായും വ്യക്തമായിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവന്റ് മാനേജ്‌മെന്റ് നടത്തിയ മെഗാഷോയ്ക്ക് സംഭാവന നൽകിയതെന്നും നിസാം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം 18ന് തൃശൂർ എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ നടത്തിയ ഭൂമിഗീതം മെഗാഷോയുടെ പേരിൽ രണ്ടുകോടി രൂപയാണ് ജില്ലാ അധികൃതർ പിരിച്ചത്. ഒരു ഡസനോളം കേസുകളിൽ പ്രതിയായ ഒരാളിൽ നിന്ന് സർക്കാർ പരിപാടികൾ സംഭാവന വാങ്ങാൻ റവന്യൂ അധികൃതരും കോൺഗ്രസ് നേതാക്കളും മടി കാട്ടിയില്ല എന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP