Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോദ്യപേപ്പർ കൈകൊണ്ടുപകർത്തി എഴുതി വാട്‌സാപ്പ് വഴി കുട്ടികൾക്ക്; ഹയർസെക്കൻഡറി ഫിസിക്‌സ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം; റിപ്പോർട്ട് പ്രതികൂലമെങ്കിൽ വീണ്ടും പരീക്ഷയെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ

ചോദ്യപേപ്പർ കൈകൊണ്ടുപകർത്തി എഴുതി വാട്‌സാപ്പ് വഴി കുട്ടികൾക്ക്; ഹയർസെക്കൻഡറി ഫിസിക്‌സ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം; റിപ്പോർട്ട് പ്രതികൂലമെങ്കിൽ വീണ്ടും പരീക്ഷയെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഹയർസെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സൂചന. വ്യാഴാഴ്ച നടന്ന ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറാണു ചോർന്നത്. ഫിസിക്‌സ് പരീക്ഷ ആരംഭിക്കുന്ന പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് തന്നെ തൃശൂർ ജില്ലാ കോഓഡിനേറ്റർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സ്ആപ്പിൽ ലഭിച്ചു. പരീക്ഷ ആരംഭിച്ചതോടെ ഈ ചോദ്യപേപ്പർ തന്നെയാണ് വിദ്യാർത്ഥികൾക്കു ലഭിച്ചതെന്നു വ്യക്തമായി. ഇതോടെ തൃശൂർ ജില്ലാ കോഓഡിനേറ്റർ ഹയർസെക്കൻഡറി ഡയറക്ടർക്കു ഇത് സംബന്ധിച്ചു വിവരം നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഫിസിക്‌സ് ചോദ്യക്കടലാസ് വാട്‌സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചോർന്നതായി വ്യക്തമായാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനം എടുക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ കെ.സുധീർ ബാബു അറിയിച്ചു.

ബുധനാഴ്ച നടന്ന ഹയർസെക്കൻഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചാണ് പരാതി ഉയർന്നത്. ഈ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി വാട്‌സാപ്പ് വഴി ചിലർ പ്രചരിപ്പിച്ചതായാണ് പരാതി. തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്കു വാട്‌സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം ഇക്കാര്യം ഹയർ സെക്കൻഡറി ജോയിന്റ്് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ. ഇമ്പിച്ചിക്കോയയ്ക്കു തുടർനടപടിക്കായി അയച്ചു കൊടുത്തു.

ചോദ്യങ്ങൾ കൈകൊണ്ടു പകർത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്‌സാപ് വഴി പ്രചരിച്ചിരുന്നത്.മലബാർ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡൽ പരീക്ഷയുടെ ചോദ്യങ്ങളുമായി ഇതിനു സാമ്യം ഉണ്ടായിരുന്നുവെന്നും ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. എത്രയും വേഗം ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP