Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പള്ളി സെമിത്തേരിയിൽ ഹൈന്ദവാചാര പ്രകാരം ഒരു ശവ സംസ്‌കാരം ; വെള്ളപ്പൊക്കത്തിൽ മരിച്ചയാളെ അടക്കാൻ ഇടമില്ലെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ പള്ളിവികാരി കാട്ടിയ സൗമനസ്യം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

പള്ളി സെമിത്തേരിയിൽ ഹൈന്ദവാചാര പ്രകാരം ഒരു ശവ സംസ്‌കാരം ; വെള്ളപ്പൊക്കത്തിൽ മരിച്ചയാളെ അടക്കാൻ ഇടമില്ലെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ പള്ളിവികാരി കാട്ടിയ സൗമനസ്യം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: കനത്ത മഴയേയും പ്രളയത്തേയും കേരളക്കര ഒന്നായി നിന്ന് നേരിട്ട ദിനങ്ങളാണ് കടന്ന് പോയത്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കഥകളാണ് ഇപ്പോൾ കേരളത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കാൻ സാധിക്കുന്നത്. അതിനിടയിലാണ് പള്ളി സെമിത്തേരിയിൽ ഹൈന്ദവാചാര പ്രകാരം ഒരു സംസ്‌കാര ചടങ്ങ് നടന്ന വാർത്ത പുറത്ത് വരുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ വച്ച് മരണമടഞ്ഞ ചിത്തിരപുരം രണ്ടാം മൈലിൽ വട്ടത്തേരിൽ സുബ്രഹ്മണ്യന്റെ (65) മൃതദേഹമാണ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചത്. വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസൽ സെന്റ് ആൻസ് ദേവാലയത്തിലായിരുന്നു സുബ്രഹ്മണ്യന്റെ സംസ്‌കാരം.

മൃതദേഹം സംസ്‌കരിക്കാൻ ആറടി മണ്ണു തേടി അലഞ്ഞവർക്ക്, രൂപത വികാരി ജനറൽ ഫാ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ അനുമതി നൽകിയതോടെയാണു സംസ്‌കാരം നടന്നത്. മഴക്കെടുതിയെ തുടർന്നു വീടുകളിൽ നിന്നു മാറ്റിപ്പാർപ്പിച്ചവരെ ചിത്തിരപുരം ഗവ. എച്ച്എസ്എസിലാണു പാർപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ പത്തോടെ, സെന്റ് ആൻസ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പിൽ ക്യാംപ് സന്ദർശിച്ചപ്പോഴാണു സുബ്രഹ്മണ്യൻ മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാൽ സംസ്‌കരിക്കാൻ സ്ഥലമില്ലെന്നു സുബ്രഹ്മണ്യന്റെ മകൻ സുരേഷും മരുമകൻ മണിയും വൈദികനോടു പറഞ്ഞു.

ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, സുബ്രഹ്മണ്യന്റെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വികാരി ജനറൽ അനുമതിയും നൽകിയതോടെ, ഫാ. ഷിന്റോ ഈ വിവരം ബന്ധുക്കളെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു. തുടർന്ന് സംസ്‌കാരം നടത്തുകയായിരുന്നു. സംസ്‌കാര ചടങ്ങിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP