Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുത്തിവയ്‌പ്പിലൂടേയും രക്തം സ്വീകിരിച്ചും എച്ച് ഐ വി ബാധിതരായത് നാലുവർഷത്തിനിടെ ആറു കുട്ടികൾ; സുരക്ഷിതരായ രക്തദാതാക്കളെ കണ്ടെത്തിയില്ലെങ്കിൽ ഇനിയും രോഗികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി

കുത്തിവയ്‌പ്പിലൂടേയും രക്തം സ്വീകിരിച്ചും എച്ച് ഐ വി ബാധിതരായത് നാലുവർഷത്തിനിടെ ആറു കുട്ടികൾ; സുരക്ഷിതരായ രക്തദാതാക്കളെ കണ്ടെത്തിയില്ലെങ്കിൽ ഇനിയും രോഗികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി

കൊച്ചി : സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയും രക്തം സ്വീകരിച്ചതിലൂടെയും കേരളത്തിൽ എച്ച് ഐ വി ബാധകളുണ്ടാകുന്നുവെന്നതിന് സ്ഥിരീകരണം. ഇത്തരത്തിൽ നാലു വർഷത്തിനിടെ സംസ്ഥാനത്ത് എച്ച്‌ഐവി ബാധിച്ചത് ആറു കുട്ടികൾക്കാണ്. മൂന്നു കുട്ടികൾക്കു രക്തം സ്വീകരിച്ചതിലൂടെയും മൂന്നു പേർക്കു കുത്തിവയ്പിലൂടെയുമാണ് എച്ച്‌ഐവി ബാധിച്ചത്. ഇതിൽ മൂന്നു കുട്ടികളുടെ വിവരങ്ങൾ മാത്രമാണു സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പക്കലുള്ളത്.

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ നിന്നു രക്തം സ്വീകരിച്ച രണ്ടു കുട്ടികൾക്കാണ് ഏറ്റവും ഒടുവിൽ എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ഈയാഴ്ച ചെന്നൈയിലേക്കു സർക്കാർ ചെലവിൽ കൊണ്ടുപോകും. ഇടുക്കിയിൽ നിന്നുള്ള കുട്ടി പത്തു തവണ ആർസിസിയിൽ നിന്നു രക്തം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെന്ററിൽ (ഐസിടിസി) ഈ കുട്ടിയുടെ മാതാപിതാക്കളെ പരിശോധിച്ചപ്പോൾ എച്ച്‌ഐവി നെഗറ്റീവ് ആയിരുന്നു. ഇതോടെയാണു രക്തം സ്വീകരിച്ചതിലൂടെയാണ് എയ്ഡ്‌സ് ബാധിച്ചതെന്നു സ്ഥിരീകരിച്ചത്.

തുടർചികിൽസയ്ക്കു വേണ്ടിയുള്ള ഐആർടി സെന്ററിൽ ഇവർ പേരു രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ചികിൽസാച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ആവശ്യപ്പെടും. 2013ൽ വയനാട്ടിലെ മാനന്തവാടിയിലാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. തലസീമിയ ബാധിച്ച കുട്ടി രക്തം സ്വീകരിച്ചപ്പോഴായിരുന്നു അസുഖം പകർന്നത്. പാലക്കാട് 15, 11 വയസ്സുള്ള രണ്ടു കുട്ടികൾക്കും കോഴിക്കോട് എട്ടു വയസ്സുള്ള കുട്ടിക്കും അസുഖം ബാധിച്ചിട്ടുണ്ട്. മൂന്നു പേരുടെയും മാതാപിതാക്കൾക്ക് എച്ച്‌ഐവി ഇല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

വിവിധ അസുഖങ്ങളുള്ള ഈ കുട്ടികൾ രക്തം സ്വീകരിച്ചിട്ടില്ല. സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയാകാം ഇവർക്ക് എച്ച്‌ഐവി ബാധിച്ചതെന്നാണ് വിലയിരുത്തൽ. കേരളത്തിൽ അപൂർവം കേസുകൾ മാത്രമാണ് ഇത്തരത്തിലുള്ളത്. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (എൻഎടി) നടത്തിയ രക്തം സ്വീകരിക്കുന്നതുപോലും പൂർണ സുരക്ഷിതമല്ലെന്നാണു ജപ്പാനിൽ നിന്നുള്ള അനുഭവം. സുരക്ഷിതരായ രക്തദാതാക്കളെ കണ്ടെത്തുകയാണു പോംവഴിയെന്നാണ് ഈ സംഭവങ്ങളോട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP