Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദൈവത്തിന്റെ സ്വന്തം നാട് പ്രളയത്തിൽ വലഞ്ഞപ്പോൾ സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികൾ; പാലായിൽ യോഗാ വിദ്യാർത്ഥികളായ മോനിക്ക് വെനീനയും മാർലിയും ഇനി മലയാളക്കരയ്ക്ക് പ്രിയപ്പെട്ടവർ; ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവർ നൽകിയത് ഒരു ലക്ഷത്തിലധികം രൂപയുടെ അവശ്യ വസ്തുക്കൾ

ദൈവത്തിന്റെ സ്വന്തം നാട് പ്രളയത്തിൽ വലഞ്ഞപ്പോൾ  സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികൾ; പാലായിൽ യോഗാ വിദ്യാർത്ഥികളായ മോനിക്ക് വെനീനയും മാർലിയും ഇനി മലയാളക്കരയ്ക്ക് പ്രിയപ്പെട്ടവർ; ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവർ നൽകിയത് ഒരു ലക്ഷത്തിലധികം രൂപയുടെ അവശ്യ വസ്തുക്കൾ

മറുനാടൻ ഡെസ്‌ക്‌

പാലാ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനു സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികൾ. പാലായിലെ ശാന്തിയോഗ സെന്ററിലെ യോഗാ വിദ്യാർത്ഥികളായ മോനിക് വെനീന, മാർലി വോ ഡി ഗോംറ്റ്റ് എന്നിവരാണ് ദുരിതബാധിതരെ സഹായിക്കാനായി രംഗത്തിറങ്ങിയത്. ഒരു മാസം മുമ്പാണ് ഹോളണ്ടിൽ നിന്നും യോഗാ പഠനത്തിനായി പാലായിൽ എത്തിയത്. പാലായിലുണ്ടായ പ്രളയം നേരിൽ കാണുകയും മാധ്യമങ്ങളിലൂടെ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കുകയും ചെയ്ത ഇവർ സഹായഹസ്തവുമായി രംഗത്തു വരികയായിരുന്നു.

ശാന്തി യോഗാ സെന്റർ ഡയറക്ടർ അഭിലാഷ് ഗിരീഷിനോട് അവർ ഇക്കാര്യം സൂചിപ്പിച്ചു. തുടർന്നു യോഗാ സെന്ററിന്റെ ഓഫീസിനടുത്ത് പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ വിഭവ സമാഹരണ പദ്ധതിയിലേയ്ക്ക് ഒരു ലക്ഷത്തിൽപരം രൂപയുടെ അവശ്യവസ്തുക്കൾ എത്തിച്ചു നൽകുകയായിരുന്നു. പുതപ്പ്, നൈറ്റി, മുണ്ട്, തോർത്ത്, അടിവസ്ത്രങ്ങൾ, പായ, സോപ്പ്, ബ്രഷ്, പേസ്റ്റ്, കുപ്പിവെള്ളം, പാവാട, സാനിറ്ററി നാപ്കിൻ, സോപ്പുപൊടി, ബ്ലീച്ചിങ് പൗഡർ തുടങ്ങിയ സാധനങ്ങളാണ് ദുരിത കേന്ദ്രങ്ങളിൽ എത്തിക്കാനായി ഇവർ ഫൗണ്ടേഷൻ പ്രവർത്തകർക്ക് കൈമാറിയത്.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ്, ഉപദേശകസമിതി അംഗം കൂടിയായ പാലാ എസ്‌ഐ. ഷാജി സെബാസ്റ്റൻ എന്നിവർ ചേർന്ന് സഹായം ഏറ്റുവാങ്ങി. ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ, ശാന്തി യോഗ സെന്റർ ഡയറക്ടർ അഭിലാഷ് ഗിരീഷ്, കെ.പി.മോഹൻദാസ്, നിതീഷ്, ജിയോ വർഗീസ്, ടോണി വേലംപറമ്പിൽ, രാജേഷ് കൈമൾ, അർജുൻ പാലത്തുങ്കൽ, വി.ടി. വിദ്യാധരൻ, റോയി ബുക്ക് മീഡിയാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ സഹായം ഹോളണ്ടിലെ സുഹൃത്തുക്കളിൽ നിന്നും ശേഖരിച്ചു കേരളത്തിലെത്തിക്കുമെന്ന് മോനികും മാർലിയും പറഞ്ഞു. ലഭ്യമായ വസ്തുക്കൾ കോട്ടയം, ഇടുക്കി മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്നും നാളെയുമായി എത്തിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP