Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ഹോട്ടലുകളിലും ബേക്കറികളിലും നിങ്ങൾ ഇനി കയറില്ലെന്ന് ഉറപ്പാക്കുക; ഭക്ഷണത്തിൽ മാലിന്യം കലർത്തിയതിന് സർക്കാർ ഇന്നലെ പൂട്ടിച്ച 20 സ്ഥാപനങ്ങളുടെ ലിസ്റ്റ് കാണുക; നിങ്ങൾക്ക് ദാരുണാനുഭവമുണ്ടായാൽ ഈ നമ്പറിൽ വിളിക്കാൻ മറക്കരുത്..

ഈ ഹോട്ടലുകളിലും ബേക്കറികളിലും നിങ്ങൾ ഇനി കയറില്ലെന്ന് ഉറപ്പാക്കുക; ഭക്ഷണത്തിൽ മാലിന്യം കലർത്തിയതിന് സർക്കാർ ഇന്നലെ പൂട്ടിച്ച 20 സ്ഥാപനങ്ങളുടെ ലിസ്റ്റ് കാണുക; നിങ്ങൾക്ക് ദാരുണാനുഭവമുണ്ടായാൽ ഈ നമ്പറിൽ വിളിക്കാൻ മറക്കരുത്..

തിരുവനന്തപുരം : ഓണവും ബക്രീദും കണക്കിലെടുത്ത് ശുചിത്വം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 20 ഭക്ഷ്യ കേന്ദ്രങ്ങൾ അടപ്പിച്ചു. 940 ഭക്ഷ്യ കേന്ദ്രങ്ങൾ പരിശോധിച്ചു. ശുചിത്വം മെച്ചപ്പെടുത്താൻ 471 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. 27,16,500 രൂപ പിഴയായി ഈടാക്കി. ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി, തട്ടുകട തുടങ്ങിയ സ്ഥാപനങ്ങളിലെ ശുചിത്വത്തെക്കുറിച്ചോ ആഹാരത്തെക്കുറിച്ചോ പരാതിയുള്ളവർക്ക് 18004251125 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. 

പൂട്ടിച്ച സ്ഥാപനങ്ങളുടെ പട്ടിക ഇങ്ങനെ: തിരുവനന്തപുരത്തെ തൈക്കാട് മദർ ടീ സ്റ്റാൾ, കിള്ളിപ്പാലം എംആർഎ ബേക്കറി യൂണിറ്റ്, ആലാംകോട് ഹോട്ടൽ സെന്റർ, വെമ്പായത്തെ ബേക്കറി നിർമ്മാണ യൂണിറ്റ്, വട്ടപ്പാറ അരുണിമ റസ്റ്ററന്റ്, ഉള്ളൂർ ക്രിസന്റ് ഹോസ്പിറ്റൽ കന്റീൻ, കൊല്ലം ജില്ലയിൽ കണ്ടറ മൂക്കട ജംക്ഷനിലെ ആര്യാസ് ഹോട്ടൽ, കുണ്ടറ എവറസ്റ്റ് ഹോട്ടൽ, കടയ്ക്കൽ ഹോട്ടൽ ആരാധന, ഹോട്ടൽ സന്തോഷ്, തട്ടാമല ഹോട്ടൽ ന്യൂസിറ്റി, ഇടപ്പള്ളി കോട്ട ഹോട്ടൽ കാൽമിറോ, ആലപ്പുഴ ജില്ലയിൽ കലവൂർ സ്വീറ്റ് പാർക്ക് ബേക്കറി ബോർമ, ചേർത്തല സിറ്റി ബേക്കറി ബോർമ, പത്തനംതിട്ട ജില്ലയിൽ പെരുന്തുരുത്തി ജോയീസ് ബേക്കറി, മൂത്തൂർ റെസ്റ്റ് ആൻഡ് പാർക്ക് ഹോട്ടൽ, കോട്ടയം ജില്ലയിൽ സംക്രാന്തി പോപ്പുലർ ബേക്കറി, മലപ്പുറത്ത് തിരൂരിലെ റഷീദ് ടീ സ്റ്റാൾ, വയനാട്ടിൽ മാനന്തവാടി റീഗൽ ബേക്കറി ആൻഡ് മാനുഫാക്ചറിങ് യൂണിറ്റ്, കമീല ബേക്കറി

കൊല്ലത്ത് കെഎസ്ആർടിസി കന്റീൻ, റെയിൽവേ സ്റ്റേഷനു സമീപത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കിങ്‌സ് ഹോട്ടൽ എന്നിവ പൂട്ടിച്ചു. പഴകിയ മത്സ്യം വിറ്റുവെന്ന സംശയത്തെ തുടർന്നു പലയിടത്തുനിന്നും സാംപിളുകൾ ശേഖരിച്ചു. ഇറച്ചി, മത്സ്യ മാർക്കറ്റുകളിൽ ത്രാസിൽ കൃത്രിമം കാട്ടുന്നുവെന്ന പരാതിയെ തുടർന്നു ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുടർ നടപടി സ്വീകരിച്ചു.

ഉണക്കമീനിൽ പോലും പുഴുവരിക്കുന്ന നാട്

പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകൾ, മൽസ്യ മാർക്കറ്റ്, ഇറച്ചിക്കട എന്നിവിടങ്ങളിൽ വിജിലൻസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവകുപ്പ്, അളവു തൂക്കവിഭാഗം, തൊഴിൽവകുപ്പ് എന്നിവർ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ശുചിത്വമില്ലായ്മയും പഴകിയ സാധനങ്ങളും. നഗരത്തിലെ മൽസ്യമാർക്കറ്റിൽ വിൽപ്പനക്കു കൊണ്ടുവന്ന വലിയ മൽസ്യങ്ങൾ തറയിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഇട്ടിരിക്കുന്നതായി കണ്ടെത്തി. അതേപോലെ വാങ്ങാൻ എത്തുന്നവർ നടന്നുപോകുന്ന വഴിയിൽ ഒരാൾ നീളമുള്ള തള ഇനത്തിൽപ്പെട്ട മീൻ ഇട്ടിരിക്കുന്നതും കണ്ടെത്തി.

ലൈസൻസ് ഇല്ലാതെ ഇറച്ചി, മൽസ്യ വ്യാപാരം നടക്കുന്നതായും ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ ഹോട്ടലുകളും മൽസ്യവ്യാപാരശാലകളും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇറച്ചിക്കടയ്ക്ക് ലൈസൻസ് ഇല്ല. കടയോടു ചേർന്ന് അറവുശാലയില്ല. വെറ്ററിനറി ഡോക്ടർ പരിശോധിച്ചു രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം കന്നുകാലികളെ കൊല്ലാനെന്ന നിബന്ധനയും പാലിക്കുന്നില്ലെന്നു പരിശോധനയിൽ കണ്ടെത്തി. നഗരത്തിലെ ഹെൽത്ത് കാർഡുകൾ ഉള്ളവർ മാത്രമേ ഹോട്ടലുകളിൽ ജോലിയെടുക്കാവു എന്ന നിബന്ധനയും പാലിക്കുന്നില്ല, കൈയിൽ വ്രണമുള്ളവർ പാചകശാലയിൽ ജോലിനോക്കുന്നുതും കണ്ടു. ഉണക്കമീൻ കടയിൽ പുഴുവരിക്കുന്ന മീൻ കണ്ടത് പിടിച്ചെടുത്തു നശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP