Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിൽ ബ്‌ളെയ്ഡ് മാഫിയയുടെ അഴിഞ്ഞാട്ടം; വീട്ടമ്മ ആത്മഹത്യ ചെയ്തു; ആത്മഹത്യ സ്ത്രീകളടങ്ങുന്ന പലിശസംഘത്തിന്റെ ഭീഷണിയെത്തുടർന്ന്‌

ആലപ്പുഴയിൽ ബ്‌ളെയ്ഡ് മാഫിയയുടെ അഴിഞ്ഞാട്ടം; വീട്ടമ്മ ആത്മഹത്യ ചെയ്തു; ആത്മഹത്യ സ്ത്രീകളടങ്ങുന്ന പലിശസംഘത്തിന്റെ ഭീഷണിയെത്തുടർന്ന്‌

ആലപ്പുഴ : പലിശ മാഫിയയുടെ ഭീഷണിയെ തുടർന്നു കായംകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. കായംകുളം പട്ടോളി മാർക്കറ്റ് സ്വദേശിനി രാധാമണി (48) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പരാതി.

സ്ഥലത്തെ ബ്ലേഡ് സംഘത്തിൽനിന്നും മകളുടെ വിവാഹാവശ്യത്തിനായി രാധാമണി ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ പലിശയും കൂട്ടുപലിശയും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനും ഉണ്ടായിരുന്നു. ഇതിനു സാവകാശം ചോദിച്ചെങ്കിലും പലിശക്കാർ തയാറായില്ല.

ഞായറാഴ്ച ഇവർ രാധാമണിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടെങ്കിലും തന്റെ പ്രയാസം രാധാമണി ഇവരോട് പറഞ്ഞു. ഇതേത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് മൂന്നുപേരടങ്ങുന്ന വനിതാ സംഘം രാധാമണിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു.

നാട്ടുകാരുടെയും പെൺമക്കളുടെയും മുന്നിൽ വച്ച് അപമാനിച്ചതോടെ രാധാമണി മുറിയിൽ കയറി വാതിൽ അടച്ചു. തുടർന്ന് തൂങ്ങി മരിക്കുകയും ആയിരുന്നു.

സ്ഥലത്തെ ബ്ലേഡ് മാഫിയയ്ക്ക് നേതൃത്വം നൽകുന്ന പുതിയവിള സ്വദേശി ജയ, ഇവരുടെ സഹോദരി എന്നിവർക്കെതിരെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കായംകുളം പൊലീസ് ഇവർക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP