Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച് ബസിൽ കയറിയ യുവാക്കൾ അസഭ്യവർഷവും ഫോട്ടോ എടുപ്പും നടത്തി; സഹികെട്ട വീട്ടമ്മ ഇരുവരെയും കരണത്തടിച്ച് പൊലീസിൽ ഏല്പിച്ചു

മദ്യപിച്ച് ബസിൽ കയറിയ യുവാക്കൾ അസഭ്യവർഷവും ഫോട്ടോ എടുപ്പും നടത്തി; സഹികെട്ട വീട്ടമ്മ ഇരുവരെയും കരണത്തടിച്ച് പൊലീസിൽ ഏല്പിച്ചു

മറയൂർ: മദ്യപിച്ച് ബസിൽ കയറി അക്രമം കാട്ടിയ യുവാക്കളെ സഹികെട്ട വീട്ടമ്മ രണ്ടെണ്ണം പൊട്ടിച്ച് പൊലീസിലേല്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഉടുമലൈയിൽനിന്ന് മൂന്നാറിലേക്കുവന്ന കെ.എസ്.ആർ.ടി.സി. ബസ്സിലാണ് സംഭവം.

മറയൂർ മേലാടിയിൽ ജയശീലന്റെ ഭാര്യ മേരി(40)യാണ് ഏറെനേരം യുവാക്കളുടെ ശല്യം സഹിച്ചിരുന്നശേഷം ഒടുവിൽ പ്രതികരിച്ചത്. സംഭവത്തിൽ മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലെ ശ്രീകാന്ത് (33), ലക്ഷ്മി എസ്റ്റേറ്റിലെ അരശരാജ്(24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട്ട് ടി.ടി.സി.ക്ക് പഠിക്കുന്ന മകളെ കണ്ടശേഷം തിരിച്ചുവരികയായിരുന്നു മേരി. രാത്രി 10ന് ഉടുമലൈയിൽ നിന്ന് ബസ് കയറി. ഡ്രൈവറുടെ പിൻസീറ്റിലാണ് ഇവർ ഇരുന്നത്. പിന്നാലെ മദ്യപിച്ച പ്രതികൾ എത്തി. ഉറക്കെ അസഭ്യം പറയാൻ തുടങ്ങിയിട്ടും ആരും പ്രതികരിച്ചില്ല. ചിന്നാർ കഴിഞ്ഞപ്പോൾ മുതൽ ഇവർ മൊബൈലിൽ ഫോട്ടോയെടുക്കാൻ തുടങ്ങി. പ്രതികരിച്ച മേരിയോട് ഒരാൾ കയർത്തു. കണ്ടക്ടർ ഇടപെട്ട് ഇയാളെ പിറകിലേക്ക് കൊണ്ടുപോയി. അവരുടെ ഫോട്ടോ എടുത്താൽ തനിക്കെന്താ കുഴപ്പം എന്നായി ചോദ്യം. ഇതുകേട്ട് സഹികെട്ട മേരി, പിന്നിലേക്കുചെന്ന് അയാളുടെ കരണത്തൊന്ന് പൊട്ടിച്ചു. കൂടെയുള്ളയാൾ ഇതുകണ്ട് മേരിയുടെ കൈയിൽക്കയറി പിടിക്കാൻ തുടങ്ങിയപ്പോൾ അയാൾക്കും കൊടുത്തു മൂന്നാലെണ്ണം.

ഇതോടെ യാത്രക്കാരും ഇടപെട്ടു. ഇതിനിടയിൽ ബസിലെ ഡ്രൈവർ പൊലീസിനെയും വിവരമറിയിച്ചിരുന്നു. മറയൂരിലെ ബാസുനഗറിൽ ഇറങ്ങിയപ്പോൾ പൊലീസെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP