Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാസയിൽ ചേരാൻ നേപ്പാളിൽ എത്തിയ ശേഷം ഭൂട്ടാനിൽ അദ്ധ്യാപകനായി; നാട്ടിലെത്തി ഗീർവാണം അടിച്ചപ്പോൾ പത്രക്കാർ വാർത്തയാക്കി: അരുൺ അകപ്പെട്ടത് ലോട്ടറിയടിച്ചു എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നത് പോലെയുള്ള തട്ടിപ്പിൽ

നാസയിൽ ചേരാൻ നേപ്പാളിൽ എത്തിയ ശേഷം ഭൂട്ടാനിൽ അദ്ധ്യാപകനായി; നാട്ടിലെത്തി ഗീർവാണം അടിച്ചപ്പോൾ പത്രക്കാർ വാർത്തയാക്കി: അരുൺ അകപ്പെട്ടത് ലോട്ടറിയടിച്ചു എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നത് പോലെയുള്ള തട്ടിപ്പിൽ

കോട്ടയം: ദേശീയ മാദ്ധ്യമങ്ങളെ പോലും നാസയിൽ ശാസ്ത്രജ്ഞനാണ് എന്ന് പറഞ്ഞു പറ്റിച്ച കോട്ടയം മണിമല സ്വദേശി അരുൺകുമാർ ശരിക്കും ആരുടെയോ കബളിപ്പിക്കപ്പെടലിന് ഇരയാകുകയായിരുന്നുവെന്ന് വ്യക്തമായി. ഇക്കാര്യം കഴിഞ്ഞദിവസം അരുണിന്റെ മാതാവും വ്യക്തമാക്കിയിരുന്നു. ഐഎച്ച്ആർഡിയുടെ കീഴിലുള്ള പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ നിന്നും എൻജിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അരുണിന് നാസയിലെ ശാസ്ത്രജ്ഞനാകണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. ഇതിനിടെയാണ് എസ്എംഎസ് വഴി ലോട്ടറി അടിച്ചുവെന്ന വിധത്തിൽ താങ്കൾക്ക് നാസയിൽ ജോലി ലഭിച്ചെന്ന അറിയിപ്പ് അരുണിന് ലഭിക്കുന്നത.്

നാസയിലേക്ക് സെലക്ഷൻ എന്ന തരത്തിലുള്ള അറിയിപ്പായിരുന്നു അരുണിനെ തേടിയെത്തിയത്. ഇതോടെയാണ് അരുൺ നേപ്പാളിലേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. നേപ്പാളിൽ എത്തിയാൽ അമേരിക്കയിൽ എത്താം എന്ന വാഗ്ദാനം വിശ്വസിച്ചാണ് അരുൺ അവിടേക്ക് പുറപ്പെട്ടത്. എന്നാൽ ആരാണ് ഈ വാഗ്ദാനം നൽകിയതെന്ന കാര്യം വ്യക്തമല്ല. അമേരിക്കയിൽ എത്തിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് അരുൺ നേപ്പാളിലെത്തിയതെന്നാണ് മാതാപിതാക്കൾ പറയുന്നത്. എന്നാൽ നേപ്പാളിൽ എത്തിയപ്പോഴാണ് അരുൺ താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

എന്നാൽ നേപ്പാളിലേക്ക് പോകുന്ന വിവരം നാട്ടിലെ ചിലർക്ക് അറിവുള്ളതിനാൽ നാട്ടിലെത്തിയാൽ അവഹേളനം സഹിക്കേണ്ടി വരുമെന്നും അരുൺ ഭയന്നു. തുടർന്ന് നേപ്പാളിലും ഭൂട്ടാനിലുമായി ജോലി ചെയ്യുകയായിരുന്നു അരുൺ. അദ്ധ്യാപക ജോലിയാണ് അരുൺ തരപ്പെടുത്തിയത്. തുടർന്ന് നാട്ടിൽ തിരിച്ചെത്തുകയും ഞങ്ങൾ വിഷമിക്കാതിരിക്കാൻ ഇക്കാര്യമെല്ലാം മറച്ചുവയ്ക്കുകയുമായിരുന്നെന്ന് അരുണിന്റെ മാതാവ് തന്നെ വെളിപ്പെടുത്തുന്നു.

ഇതിനിടെ നാസയിൽ നിന്നുമെത്തിയ അരുണിനെ കാണാൻ നാട്ടുകാർ വീട്ടിലെത്തി. ഇവരോടൊന്നും എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന് അരുൺ പറഞ്ഞില്ല. ഇതോടെ അരുൺ നാട്ടിൽ നാസാക്കാരനായി. ഇതിനിടെയാണ് നാട്ടിലെ പ്രമുഖ പത്രത്തിന്റെ പ്രാദേശിക ലേഖകന്റെ ശ്രദ്ധയിൽ അരുൺ വരുന്നത്. ഇതോടെ അരുൺ നാസയിൽ ജോലിക്കിട്ടിയ നാസാക്കാരനായി. ഇതോടെ നാസയെക്കുറിച്ച് അരുൺ പൊടിപ്പും തൊങ്ങലും വച്ച് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ നിരത്തി. മാദ്ധ്യമശ്രദ്ധ കിട്ടിയതോടെ അരുൺ കൂടുതൽ നാസാക്കഥകൾ പറഞ്ഞു. പൗരത്വം ഉപേക്ഷിക്കാൻ പറ്റില്ലെന്ന് നാസയോട് പറഞ്ഞുവെന്ന് വന്നതോടെ അരുണിന്റെ പ്രശസ്തി ദേശീയ തലത്തിലേക്ക് ഉയരുകയായിരുന്നു.

ഇതിനിടെ ബിജെപി പ്രവർത്തകർ ദേശീയതയുടെ ഉദാത്ത മാതൃകയായി അരുണിനെ അവതരിപ്പിച്ചതോടെയാണ് അരുണിന്റെ നാസാക്കഥ പൊളിയാൻ തുടങ്ങിയത്. അമിതമായി അരുൺകുമാറിന് പ്രചരണം നൽകിയതോടെ ഇതിനെ പ്രതിരോധിക്കാൻ അമേരിക്കൻ മലയാളികൾ രംഗത്തെത്തി. അരുണിന്റെ നാസാക്കഥ പൊളിക്കുകയായിരുന്നു. ഇതിനിടെ തന്നെ ഏറെ പ്രശസ്തനായ അരുൺ നാട്ടുകാരുടെയും പൊലീസിന്റെയും പോലും സ്വീകരണം ഏറ്റുവാങ്ങി. ഒടുവിൽ അരുണിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് ബോധ്യമായതോടെ പൊലീസും അരുൺ പഠിച്ച ഐഎച്ച്ആർഡിയിലെ അദ്ധ്യാപകരും വീട്ടിലെത്തി രേഖകൾ പരിശോധിക്കുകയായിരുന്നു.

പാസ്‌പോർട്ട് നൽകാൻ തയാറാകാതെ വന്നതോടെയാണ് തങ്ങൾക്ക് സംശയം തോന്നിയതെന്നും ഇവർ പറയുന്നു. അരുണിന്റെ അമ്മ തന്നെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉദ്യോഗസ്ഥർക്കു നൽകുകയായിരുന്നു. പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ അരുൺ രാജ്യം വിട്ട് പോയിട്ടില്ലെന്നു മനസിലാകുകയും ഇക്കാര്യം ഉദ്യോഗസ്ഥർ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുകയായിരുന്നു. ചെറുപ്പം മുതൽക്കേ തന്നെ പഠിക്കാൻ മിടുക്കനായ അരുണിന് ശരിക്കും അബന്ധം പിണഞ്ഞത് ലോട്ടറിത്തട്ടിപ്പുപോലുള്ള തട്ടിപ്പിൽപ്പെട്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP