Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെന്റ്‌തോമസ് സ്‌കൂളിലെ ആലിംഗന വിവാദം; വിദ്യാർത്ഥിക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം; 91ശതമാനം മാർക്ക് നേടിയാണ് അർജുൻ വിവാദങ്ങൾക്ക് മറുപടി നൽകിയത്

സെന്റ്‌തോമസ് സ്‌കൂളിലെ ആലിംഗന വിവാദം; വിദ്യാർത്ഥിക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം; 91ശതമാനം മാർക്ക് നേടിയാണ് അർജുൻ വിവാദങ്ങൾക്ക് മറുപടി നൽകിയത്

തിരുവനന്തപുരം: മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്‌കൂളിൽ ആലിംഗന വിവാദത്തിന്റെ പേരിൽ സ്‌കൂൾ മാനേജ്മെന്റ് പുറത്താക്കുകയും പിന്നീട് ശശി തരൂർ എംപിയുടെ ഇടപെടലിനെ തുടർന്ന് തിരിച്ചു പ്രവേശിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥി അർജുൻ മിത്രയ്ക്ക് സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം. 91 ശതമാനം മാർക്ക് വാങ്ങിയാണ് അർജുൻ മികച്ച വിജയം നേടിയത്. ഇതോടെ തന്നെ പുറത്താക്കിയവർക്കുള്ള മറുപടിയാണ് അർജുൻ നൽകിയത്

കഴിഞ്ഞ വർഷം ജൂലായിൽ സ്‌കൂളിൽ നടന്ന പാശ്ചാത്യ സംഗീത മത്സരത്തിൽ അർജുനിന്റെ കൂട്ടുകാരിയായ പെൺകുട്ടി വിജയിച്ചതറിഞ്ഞ് ആലിംഗനം ചെയ്തതിന്റെപേരിലാണ് രണ്ടുപേരെയും സ്‌കൂളിൽ നിന്നും പുറത്താക്കിയത്. ഇതിനെതിരെ കുട്ടികൾ ബാലാവകാശ കമ്മിഷനെ സമീപിക്കുകയും തിരിച്ചെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സ്‌കൂൾ മാനേജ്മെന്റ് അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. കുട്ടികൾക്കെതിരായ മാനേജ്മെന്റിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നു.

അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ സ്‌കൂൾ മാനേജ്മെന്റിന്റെ മനുഷ്യത്വവിരുദ്ധമായ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളും സെന്റ് തോമസ് സ്‌കൂളിന്റെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.ഏതാണ്ട് ആറുമാസത്തോളം വിദ്യാർത്ഥികളെ സ്‌കൂൾ മാനേജ്മെന്റ് സ്‌കൂളിൽ പ്രവേശിപ്പിക്കാതെ പുറത്ത് നിർത്തിയിരുന്നു.

ജനരോഷം ഉയർന്നതിനെ തുടർന്ന് ശശി തരൂർ എംപി ഈ വിഷയത്തിൽ ഇടപെടുകയും ഇരു കൂട്ടരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കുകയും പെൺകുട്ടിയെ തുടർന്നു പഠിക്കാനും അനുവദിച്ചിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലും മകൻ മികച്ച വിജയം നേടിയതിൽ അഭിമാനമുണ്ടെന്ന് പിതാവ് അരുൺ മിത്ര ന്യൂസ് സ്‌കൂപ്പ് ഡോട്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP