Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിന് നിയമം നടപ്പിലാക്കാനല്ലാതെ ശിക്ഷിക്കാൻ അധികാരമില്ല; അതിക്രമം മറയ്ക്കാനാണ് പുതുവൈപ്പ് സമരത്തിൽ തിവ്രവാദ സാന്നിധ്യമുണ്ടെന്ന് പറയുന്നത്; യതീഷ് ചന്ദ്രയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ

പൊലീസിന് നിയമം നടപ്പിലാക്കാനല്ലാതെ ശിക്ഷിക്കാൻ അധികാരമില്ല; അതിക്രമം മറയ്ക്കാനാണ് പുതുവൈപ്പ് സമരത്തിൽ തിവ്രവാദ സാന്നിധ്യമുണ്ടെന്ന് പറയുന്നത്; യതീഷ് ചന്ദ്രയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കൊച്ചി പുതുവൈപ്പ് സമരത്തിലെ പൊലീസ് നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പൊലീസ് അതിക്രമം മറയ്ക്കാനാണ് സമരത്തിൽ തീവ്രവാദ സാന്നിധ്യം ഉണ്ടെന്ന് പറയുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു. പൊലീസ് നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്നും പൊലീസിന് ശിക്ഷിക്കാൻ അധികാരമില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ വിമർശിച്ചു.

ഉന്നതോദ്യോഗസ്ഥർ പൊലീസ് നടപടിയെ ന്യായീകരിച്ചത് ശരിയായില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. സ്ത്രീകളോടും കുട്ടികളോടും കാണിച്ച അതിക്രമം പകൽപോലെ വ്യക്തമാണെന്നും സമാധാനപരമായി നടത്തിയ സമരം അക്രമത്തിൽ കലാശിച്ചത് പൊലീസിന്റെ ഇടപെടൽ മൂലമാണെന്നും കമ്മീഷൻ വിമർശിച്ചു.

സമരക്കാർക്കെതിരെ നരനായാട്ട് നടത്തിയ യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തുവാനും മനുഷ്യാവകാശ കമ്മീഷൻ തീരുമാനിച്ചു. അടുത്തമാസം 17ന് ഹാജരാകണമെന്നാണ് യതീഷ് ചന്ദ്രയോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ചുള്ള വിശദീകരണം പത്രികയായി നൽകണം. പുതുവൈപ്പിനിലെ പ്രദേശവാസികൾ നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP