Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടിക് മജീഷ്യൻ മാജിക് പ്ലാനറ്റിൽ

തിരുവനന്തപുരം: ഇന്ദ്രജാല ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലിന് തിരിതെളിഞ്ഞു. മാജിക് അവതരിപ്പിക്കാൻ ഇനി റോബോട്ടുകളും അരങ്ങിലെത്തും. രാജ്യത്തെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടിക് മജീഷ്യൻ മാജിക് പ്ലാനറ്റിൽ ഇന്ദ്രജാല പ്രകടനങ്ങൾ തുടങ്ങി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് മാജിക്ക് റോബോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രിക്ക് മുന്നിൽ മാജിക്ക് അവതരിപ്പിച്ചു കൊണ്ടായിരുന്നു റോബോട്ടിന്റെ അരങ്ങേറ്റം. ചടങ്ങിൽ റോബോട്ടിന്റെ ശിൽപ്പി കേശവ പ്രസാദിനെ ആദരിച്ചു.

ഇന്ദ്രജാലത്തിന് യാന്ത്രിക സ്പർശം നൽകിക്കൊണ്ട് ഹ്യൂമനോയിഡ് റോബോട്ടിക് മജീഷ്യൻ പ്രവർത്തിച്ചു തുടങ്ങിയതോടെ ഇന്ദ്രജാലമേഖലയുടെ മുന്നേറ്റത്തിന് പുതിയ വഴി തുറക്കുകയാണ്. ഇന്ദ്രജാല കലയുടെ ക്ഷേമത്തിനും വളർച്ചയ്ക്കുമായി സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ മാജിക് പഠന കേന്ദ്രമായ മാജിക് അക്കാദമിയാണ് ഹ്യൂമനോയിഡ് റോബോട്ടിക് മജീഷ്യൻ എന്ന ആശയം രാജ്യത്തിന് സമർപ്പിച്ചത്. ഹ്യൂമനോയിഡ് റോബോട്ടിക് മജീഷ്യൻ ഇനി മുതൽ ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിൽ വിസ്മയങ്ങൾ തീർക്കും. മാജിക് പ്ലാനറ്റിന്റെ പ്രവർത്തനങ്ങൾ ഒരു വർഷത്തോടടുക്കുന്ന വേളയിൽ പുതിയ മാറ്റങ്ങളുടെ തുടക്കമെന്നോണമാണ് റോബോട്ടിക് മജീഷ്യൻ ചലിച്ചു തുടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP