Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴക്കു മൂത്തപ്പോൾ വിസാ പേജ് വലിച്ചു കീറി; ഐടി ഉദ്യോഗസ്ഥയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

വഴക്കു മൂത്തപ്പോൾ വിസാ പേജ് വലിച്ചു കീറി; ഐടി ഉദ്യോഗസ്ഥയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

ചക്കരക്കല്ല്: മുഴപ്പാല നരിക്കോട് ചാപ്പയിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു. നരിക്കോട് യുപി സ്‌കൂൾ റോഡിൽ ആരാധനയിൽ തണ്ടാരത്ത് ബിജോയിയുടെ (32) ഭാര്യ ശ്വേതയാണ് കൊല്ലപ്പെട്ടത്. ഇന്നലെയായിരുന്നു ശ്വേതയുടെ 28ാം പിറന്നാൾ.

സംഭവവുമായി ബന്ധപ്പെട്ട് ബിജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ 11ന് ആണ് സംഭവം. വിദേശത്ത് എയർപോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായ ബിജോയ് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. 21നു തിരിച്ചുപോകാനിരിക്കുകയായിരുന്നു. 10 ദിവസത്തെ അവധിക്കെത്തിയ ബിജോയ് ജോലിസ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ വീട്ടിൽവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ബിജോയിയുടെ വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ട് ശ്വേത കീറിക്കളഞ്ഞു. ഇതിൽ രോഷംപൂണ്ട ബിജോയ് മുറിയിൽവച്ച് ശ്വേതയെ ആക്രമിച്ച് കഴുത്തുഞെരിച്ചു. കഴുത്തിൽ കത്തികൊണ്ടു മുറിവുണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് ബിജോയിയുടെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളികേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴേക്കും ശ്വേത മരിച്ചിരുന്നു. ശ്വേതയുടെ കഴുത്തിൽ മുറിവുണ്ടാക്കിയ കത്തി കട്ടിലിനടിയിലൊളിപ്പിച്ച് ബിജോയ് പുറത്തിറങ്ങി അബദ്ധം സംഭവിച്ചതായി വീട്ടിലെത്തിയവരോടു പറഞ്ഞു. എന്നാൽ ഇത് പൊലീസ് അംഗീകരിക്കുന്നില്ല.

മരണം ഉറപ്പുവരുത്താൻ കത്തി ഉപയോഗിച്ചു കഴുത്തിൽ മുറിവുണ്ടാക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു ശ്വേത. ബെംഗളൂരു വിജയ് നഗറിൽ സോമന്റെയും ശ്രീലതയുടെയും മകളാണ്. മകൾ: ആഭിയ. സഹോദരൻ: സായിനാഥ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP