Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരാശയില്ല; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ തൃപ്തനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

നിരാശയില്ല; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ തൃപ്തനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി: നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ തൃപ്തനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ വോട്ടിങ് നില മെച്ചപ്പെട്ടിട്ടുണ്ട്, രാഹുൽ ഗാന്ധി നേരിട്ട് കോൺഗ്രസിന്റെ പ്രചരണം നയിച്ച തെരഞ്ഞെടുപ്പുകളാണ് ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭകളിലേക്ക് നടന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുൻപ് തന്നെ രാഹുൽ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മോദിയും രാഹുലും നേരിട്ട് ഏറ്റുമുട്ടിയ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭരണം പിടിക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്താനായി.

ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 182 അംഗ നിയമസഭയിൽ ബിജെപിക്ക് 92 സീറ്റുകൾ ഉറപ്പായി. എന്നാൽ അമിത് ഷായുടെ 150 സീറ്റിന് മുകളിൽ എന്ന ലക്ഷ്യം നേടാനായില്ല. ഗുജറാത്തിൽ കോൺഗ്രസ് 80 സീറ്റുകൾ നേടി. ഹിമാചൽ പ്രദേശിൽ ബിജെപി 43 സീറ്റുകളോടെ ഭരണം ഉറപ്പിച്ചപ്പോൾ കോൺഗ്രസ് 21 സീറ്റുകളും മറ്റുള്ളവർ നാല് സീറ്റുകളിലും വിജയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP