Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഖ്യമന്ത്രിക്ക് എന്റെ രാജി ആവശ്യപ്പെടാൻ മടിയായിരുന്നു, അപ്പോൾ ഞാൻ അങ്ങോട്ടു പറഞ്ഞു.. രാജിവെക്കാമെന്ന്; സുപ്രീം കോടതിയിൽ അപ്പീൽ നൽകും; ഹൈക്കോടതി പരാമർശങ്ങൾ നീക്കി കിട്ടിയാൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; കലക്ടറുടെ റിപ്പോർട്ടിൽ ഒരുപാട് തെറ്റുകളുണ്ട്: രാജികാര്യത്തെ കുറിച്ച് തോമസ് ചാണ്ടി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത് ഇങ്ങനെ

മുഖ്യമന്ത്രിക്ക് എന്റെ രാജി ആവശ്യപ്പെടാൻ മടിയായിരുന്നു, അപ്പോൾ ഞാൻ അങ്ങോട്ടു പറഞ്ഞു.. രാജിവെക്കാമെന്ന്; സുപ്രീം കോടതിയിൽ അപ്പീൽ നൽകും; ഹൈക്കോടതി പരാമർശങ്ങൾ നീക്കി കിട്ടിയാൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; കലക്ടറുടെ റിപ്പോർട്ടിൽ ഒരുപാട് തെറ്റുകളുണ്ട്: രാജികാര്യത്തെ കുറിച്ച് തോമസ് ചാണ്ടി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത് ഇങ്ങനെ

ആലപ്പുഴ: ഹൈക്കോടതിയിലെ പരാമർശങ്ങളും സിപിഐുടെ നിലപാടുമാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് തോമസ് ചാണ്ടി. രാജിവച്ച ശേഷം ആലപ്പുഴയിലെ വീട്ടിൽലെത്തിയ ശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഹൈക്കോടതി ജഡ്ജിക്ക് തോന്നിയ അപാകതകളാണ് തന്റെ രാജിക്ക് കാരണമായത്. ആലപ്പുഴ ജില്ലാകളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഒരുപാട് തെറ്റുകളുണ്ട്. ധൃതിപിടിച്ച് റിപ്പോർട്ട് സമർപ്പിച്ചതുകൊണ്ടാണ് തെറ്റുകൾ വന്നത്. ക്ഷമിക്കാൻ പറ്റാത്ത തെറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. നാളെ തന്നെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും തോമസ് ചാണ്ടി അറിയിച്ചു.

തന്റെ രാജി മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടില്ല. രാജിക്കുള്ള സന്നദ്ധത അങ്ങോട്ട് അറിയിച്ചതാണ്. സിപിഐ യുടെ നിർബ്ബന്ധപൂർവ്വമായ നിലപാടാണ് രാജിയുടെ ഇപ്പോഴത്തെ സാഹചര്യമുണ്ടാക്കിയത്. തെറ്റു ചെയ്തിട്ടില്ല എന്നു മുഖ്യമന്ത്രിക്ക് അറിയാവുന്നതു കൊണ്ട് തന്നോട് പറയാൻ മടിയായിരുന്നു. താനാണ് അങ്ങോട്ടു ചോദിച്ചത്. മാറി നിൽക്കട്ടയെന്ന്. സർക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനാണ് താൻ രാജിവച്ചത്. എൻസിപിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ആദ്യം താൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും ചാണ്ടി പറഞ്ഞു.

സുപ്രീംകോടതി പരാമർശങ്ങൾ നീക്കം ചെയ്താൽ താൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനം ഏറ്റെടുക്കും. ഇതിനിടയിൽ എൻസിപിയിലെ മറ്റൊരു എംഎൽഎയായ എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രി സ്ഥാനം വിട്ടുകൊടുക്കുമെന്നും തോമസ്ചാണ്ടി പറഞ്ഞു.

ബിസിനസിൽ ഒരുപാട് നഷ്ടങ്ങൾ സഹിച്ചാണ് താൻ ഇവിടെ മന്ത്രിസ്ഥാനം ഏറ്റെടുത്ത് പ്രവർത്തിച്ചിരുന്നത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ ഈ നഷ്ടങ്ങൾ സഹിച്ച് വീണ്ടും മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസം മുമ്പ് പോലും എൻസിപിയും എൽഡിഎഫും രാജിയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. ഹൈക്കോടതിയുടെ പരാമർശം മാത്രമാണ് ഇപ്പോൾ രാജിക്ക് കാരണം. കരുവേലിപ്പാടത്ത് തന്റെ പേരിൽ ഒരു സെന്റ് സ്ഥലം പോലും ഇല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതേ സമയം കളക്ടറുടെ റിപ്പോർട്ടിലെ തെറ്റുകളെന്താണെന്ന് പറയാൻ അദ്ദേഹം കൂട്ടാക്കിയില്ല. ജനങ്ങൾക്ക് ഇത് മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മാർത്താണ്ഡത്ത് ഭൂമി കയ്യേറിയിട്ടില്ല. വഴി നികത്തിയതിൽ തെറ്റി. 20 പ്ലോട്ടു നികത്തി. ബാക്കിയുള്ള 42 എണ്ണം ഇനിയും നികത്തും. നാളെയും മറ്റന്നാളും ഇതു തന്നെ പറയും. ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ഒരുപാട് തെറ്റുകളുണ്ട്. കരിവേലിപ്പാടത്തത് റിസോർട്ട് ഇരിക്കുന്ന സ്ഥലത്ത് തനിക്ക് ഒരു സെന്റു ഭൂമി പോലുമില്ല.

മന്ത്രിസഭായോഗത്തിൽനിന്നു വിട്ടുനിന്ന സിപിഐക്കെതിരെയും തോമസ് ചാണ്ടി ആഞ്ഞടിച്ചു. സിപിഐ മന്ത്രിമാർ മുന്നണി മര്യാദ കാണിച്ചില്ല. ഒരു പാർട്ടി മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. തന്റെ രാജി ഇടതുമുന്നണിക്ക് തിരിച്ചടിയല്ലെന്നും ചാണ്ടി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP