Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎം എബ്രഹാമിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡിനെതിരെ ചീഫ് സെക്രട്ടറിക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി; എബ്രഹാം വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പരിശോധന നടത്തി അപമാനിക്കാൻ ശ്രമിച്ചു എന്ന് ആരോപണം

കെഎം എബ്രഹാമിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡിനെതിരെ ചീഫ് സെക്രട്ടറിക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി; എബ്രഹാം വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പരിശോധന നടത്തി അപമാനിക്കാൻ ശ്രമിച്ചു എന്ന് ആരോപണം

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ വീണ്ടും രംഗത്ത്. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ എം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതാണ് പുതിയ എതിർപ്പിന് കാരണമായിരിക്കുന്നത്. ഇക്കാര്യത്തിൽ തങ്ങൾക്കുള്ള എതിർപ്പ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു.

ചീഫ് സെക്രട്ടറിയെ നേരിട്ടുകണ്ടാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലുള്ള ചേരിപ്പോര് കൂടുതൽ പ്രകടമാക്കുന്നതാണ് പുതിയ നീക്കം.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു എബ്രഹാമിന്റെ പൂജപ്പുരയിലെ ഫ്ലാറ്റിൽ വിജിലൻസ് റെയ്ഡ് നടന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കടുത്ത പ്രതിഷേധമാണ് ഐഎഎസ് സംഘം ചീഫ് സെക്രട്ടറിക്ക് മുന്നിൽ പ്രകടിപ്പിച്ചിരിക്കുന്നത്. കെ എം എബ്രഹാം വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പരിശോധന നടത്തി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് ഇവർ ആരോപിക്കുന്നത്.

വിജിലൻസ് കോടതി ഉത്തരവിട്ട ത്വരിത പരിശോധനയുടെ ഭാഗമായിട്ടായിരുന്നു എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്.

ജേക്കബ് തോമസിനെതിരെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ നേരത്തെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. തങ്ങളിൽ ചിലർക്കെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു കത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP