Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ സ്ഥലം മാറ്റത്തിനു പത്തു ലക്ഷം; എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്കു 20 ലക്ഷം; ചീഫ് എഞ്ചിനീയർക്കു 50 ലക്ഷം; ഇബ്രാഹിം കുഞ്ഞ് കോടികൾ സമ്പാദിച്ചത് വിധം വ്യക്തമാക്കി വിജിലൻസ്; പദ്ധതിത്തുക 100 മുതൽ 300 വരെ ശതമാനം കൂട്ടി മുടക്കു മുതലും ലാഭവും ഉണ്ടാക്കി ഉദ്യോഗസ്ഥരും

അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ സ്ഥലം മാറ്റത്തിനു പത്തു ലക്ഷം; എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്കു 20 ലക്ഷം; ചീഫ് എഞ്ചിനീയർക്കു 50 ലക്ഷം; ഇബ്രാഹിം കുഞ്ഞ് കോടികൾ സമ്പാദിച്ചത് വിധം വ്യക്തമാക്കി വിജിലൻസ്; പദ്ധതിത്തുക 100 മുതൽ 300 വരെ ശതമാനം കൂട്ടി മുടക്കു മുതലും ലാഭവും ഉണ്ടാക്കി ഉദ്യോഗസ്ഥരും

തിരുവനന്തപുരം: പൊതുമരാമത്തുവകുപ്പിൽ നടന്ന അഴിമതിയിൽ മുൻ ധനമന്ത്രി കെ എം മാണി, മുൻ പൊതുമരാമത്തുമന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർക്ക് ബന്ധമുണ്ടെന്ന് വിജലൻസ് റിപ്പോർട്ട്. അസിറ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ സ്ഥലം മാറ്റത്തിനു പത്തു ലക്ഷം. എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്കു 20 ലക്ഷം. ചീഫ് എഞ്ചിനീയർക്കു 50 ലക്ഷം. എന്നിങ്ങനെയാണ് വിജിലൻസിന്റെ കണക്ക്. കരാർ തുക 100 മുതൽ 300 ശതമാനംവരെ കൂട്ടി നൽകാനാണ് മുൻ മന്ത്രിമാർക്കുകൂടി ബന്ധമുള്ള അഴിമതി നടന്നതെന്നും റിപ്പോർട്ട്് വ്യക്തമാക്കുന്നു.

പാലക്കാട് ജില്ലയിൽ പൊതുമരാമത്തുവകുപ്പിൽ നടന്ന അഴിമതി അടിസ്ഥാനമാക്കി വിജിലൻസ് ഉദ്യോഗസ്ഥനായ ഫിറോസ് എം ഷഫീക്കാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും മറ്റുമായി വൻ തുകയാണ് കോഴ വാങ്ങിയത്. വകുപ്പുദ്യോഗസ്ഥർക്കും അഴിമതിയിൽ കാര്യമായ പങ്കുണ്ട്. കരാറിന്റെയും അനുബന്ധ ജോലികളുടെയും പേരിൽ പദ്ധതിത്തുക 100 മുതൽ 300 ശതമാനംവരെ ഉയർത്താൻ കോടികളുടെ ഇടപാട് നടന്നു.

വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും പുനർവിന്യാസത്തിനും അഞ്ച് ലക്ഷംമുതൽ 50 ലക്ഷംവരെ കോഴ കൈപ്പറ്റുന്നു. അസിസ്റ്റന്റ്് എൻജിനിയറുടെ സ്ഥലംമാറ്റത്തിന് മൂന്ന് ലക്ഷംമുതൽ അഞ്ച് ലക്ഷംവരെയും അസി. എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് 10 ലക്ഷവും എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് 20 ലക്ഷത്തിനു മുകളിലും ചീഫ് എൻജിനിയർക്ക് 50 ലക്ഷത്തിനു മുകളിലും നൽകണം. ഉന്നത ഉദ്യോഗസ്ഥർ മന്ത്രിമാർക്കുവേണ്ടി നിരന്തരം പണം ആവശ്യപ്പെട്ടു.

തുടക്കത്തിൽ എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് കരാർ ഒപ്പിട്ടശേഷം അനുബന്ധജോലികളുടെ പേരിൽ എസ്റ്റിമേറ്റ് തുക മാറ്റും. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് എസ്റ്റിമേറ്റ് മാറ്റി തയ്യാറാക്കി നൽകുന്നത്. പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാർ അനുമതി വേണം. അതിനായി ധന പൊതുമരാമത്ത് സെക്രട്ടറിമാർ, ചീഫ് എൻജിനിയർ, ധന പൊതുമരാമത്ത് മന്ത്രിമാർ എന്നിവരടങ്ങുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കരാറുകാർ നൽകുന്ന പണം പദ്ധതിയിലെ അഴിമതിയിലൂടെ കാരാറുകാർ തിരിച്ചുപിടിക്കും. മന്ത്രിമാർക്കെന്ന പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്തുവകുപ്പിൽ വ്യാപക പണപ്പിരിവ് നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

പൊതുമരാമത്തുമന്ത്രി ജി സുധാകരൻ ബുധനാഴ്ച റിപ്പോർട്ട് നിയമസഭയിൽ രേഖാമൂലം സമർപ്പിച്ചു. കെ വി വിജയദാസ്, ടി വി രാജേഷ്, ഐ ബി സതീഷ്, കെ ബാബു എന്നിവർക്കുള്ള മറുപടിയായാണ് റിപ്പോർട്ട് വച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP