Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടവേള ബാബുവിന്റെ തനിനിറം പുറത്തായി! ഉണ്ണിത്താനോടുള്ള എതിർപ്പ് വെറും പൊള്ള; കെഎസ്എഫ്ഡിസി ചെയർമാനായി മോദി വന്നാലും പ്രശ്‌നമില്ലെന്ന് പറയുന്ന ശബ്ദരേഖ പുറത്ത്; രാജിവച്ചത് ഗണേശ് പറഞ്ഞിട്ട്; തിരികെ വിളിക്കാൻ ധർണ്ണ നടത്താമോയെന്നും ബാബു

ഇടവേള ബാബുവിന്റെ തനിനിറം പുറത്തായി! ഉണ്ണിത്താനോടുള്ള എതിർപ്പ് വെറും പൊള്ള; കെഎസ്എഫ്ഡിസി ചെയർമാനായി മോദി വന്നാലും പ്രശ്‌നമില്ലെന്ന് പറയുന്ന ശബ്ദരേഖ പുറത്ത്; രാജിവച്ചത് ഗണേശ് പറഞ്ഞിട്ട്; തിരികെ വിളിക്കാൻ ധർണ്ണ നടത്താമോയെന്നും ബാബു

കൊച്ചി: കെഎസ്എഫ്ഡിസി ചെയർമാനായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ നിയമിച്ചതിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ ഇടവേള ബാബു അടക്കമുള്ള സിനിമാക്കാർ രാജിവച്ചിരുന്നു. പ്രത്യേകിച്ച് എടുത്തുപറയാൻ തക്ക കാരണങ്ങൾ ഒന്നും ഇല്ലെങ്കിലും എന്താണ് ഈ രാജിനാടകത്തിന് പിന്നിലെന്ന കാര്യം എല്ലാവർക്കും ബോധ്യമായിരുന്നു. ഗണേശ് കുമാറിന്റെ നോമിനിയായി എത്തിയവരാണ് തൽസ്ഥാനങ്ങൽ രാജിവച്ചത്. ഇടവേള ബാബുവായിരുന്നു കൂട്ടത്തിൽ രാജ്‌മോഹനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. എന്തായാലും കെഎസ്എഫ്ഡിസി ചെയർമാൻ സ്ഥാനം രാജിവച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. മുന്മന്ത്രി ഗണേശ് കുമാർ പറഞ്ഞിട്ടാണ് രാജിയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് മനോരമ ന്യൂസ് ചാനൽ പുറത്തുവിട്ടത്.

രാജിവെറും നാടകമാണെന്നും തിരികെ വരാൻ താൻ തയ്യാറാണെന്നും ഒരു സിനിമാപ്രവർത്തകനോട് ബാബു പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖ കെ.എസ്.എഫ്.ഡി.സി ചെയർമാൻ രാജ് മോഹൻ ഉണ്ണിത്താൻ തന്നെയാണ് പുറത്തുവിട്ടത്. രാജ് മോഹൻ ഉണ്ണിത്താനല്ല ആരു വന്നാലും കെ.എസ്.എഫ്.ഡി.സിയിൽ പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്നായിരുന്നും ഇടവേള ബാബുവിന്റെ മറുപടി. നരേന്ദ്ര മോദി ചെയർമാനായാൽ പോലും അദ്ദേഹവുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് ശബ്ദരേഖയിൽ ഇടവേള ബാബു പറയുന്നത്.

രാജ് മോഹൻ ഉണ്ണിത്താനോട് യാതൊരു വിരോധമില്ല, അദ്ദേഹം ചെയർമാനായതിൽ യാതൊരു അഭിപ്രായ വിത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവേ എല്ലാവരും രാജിവയ്ക്കണമെന്ന് പറഞ്ഞപ്പോ രാജിവച്ചു. ഗണേശാണ് തന്നെ നിയമിച്ചത്. അതിനാൽ ഗണേശ്‌കുമാർ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാതെ പറ്റില്ല. അല്ലെങ്കിൽ കരിങ്കാലിയായിപ്പോകും. ഗണേശൻ മാറാൻ പറഞ്ഞാൽ അവിടെ നിൽക്കാനാകുമോ എന്നും ശബ്ദരേഖയിൽ ഇടവേള ബാബു.

''ഒന്നുകിൽ കെഎസ്എഫ്ഡിസിയുടെ മുന്നിൽ രണ്ട് ബോർഡ് എഴുതിവയ്ക്കണം. മാദ്ധ്യമങ്ങൾ അത് കവർ ചെയ്യും.അല്ലെങ്കിൽ പ്രസ് കൽബ്ബിൽ പോയി ഇതിന്റെ ഒരു നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്യണം. അല്ലെങ്കിൽ പ്രസ്മീറ്റ് നടത്തണം. അതുമല്ലെങ്കിൽ കുറച്ചുപേരെ സംഘടിപ്പിച്ച് കെഎസ്എഫ്ഡിസിയുടെ മുന്നിൽ ഒരു ധർണ്ണ നടത്തുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യണം'' ശബ്ദരേഖയില് ബാബു പറയുന്നു.

ഒരു ചലച്ചിത്രപ്രവർത്തകനോടാണ് ഇടവേള ബാബുവിന്റ ഫോണിൽ സംസാരിക്കുന്നത്. അഴിമതി നടത്തിയിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് എന്ത് അന്വേഷണം പ്രഖ്യാപിച്ചാലും പേടിയില്ലെന്നും ബാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. കെഎസ്എഫ്ഡിസിയിൽ നിന്നും സിനിമാ പ്രവർത്തകരെല്ലാം രാജിവച്ചത് ബാഹ്യ സമ്മർദ്ദം കൊണ്ടാണെന്ന് നേരത്തെ രാജ്‌മോഹൻ ഉണ്ണിത്താനും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാജ്‌മോഹൻ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയർമാനാക്കിയതിൽ പ്രതിഷേധിച്ച് മണിയൻപിള്ള രാജുവും ഇടവേള ബാബുവും കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും രാജിവച്ചിരുന്നു. അതേസമയം കെഎസ്എഫ്ഡിസി വൈസ് ചെയർമാനായിരുന്ന ഇടവേള ബാബു ചെറുകിട സിനിമകൾക്ക് തീയറ്ററുകൾ അനുവദിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. വൻകിടക്കാരുടെ വാണിജ്യ സിനിമകൾക്ക് തീയറ്റർ നൽകുകയാണെന്നും കലാമൂല്യമുള്ള സിനിമകളെ അവഗണിക്കുന്നു എന്നുമായിരുന്നു ആക്ഷേപം. ഈ ആക്ഷേപം ഉന്നയിച്ച് മണിയൻപിള്ള രാജു തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP